Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightവെള്ളിയൂരിൽ സി.പി.എം...

വെള്ളിയൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്

text_fields
bookmark_border
വെള്ളിയൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്
cancel
camera_alt

സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ട​വ​ന സു​രേ​ന്ദ്ര​ന്റെ വീ​ടി​ന്റെ വാ​തി​ലും ജ​ന​ൽ ഗ്ലാ​സും ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന

നി​ല​യി​ൽ

Listen to this Article

പേ​രാ​മ്പ്ര: സി.​പി.​എം-​യു.​ഡി.​എ​ഫ് സം​ഘ​ര്‍ഷം നി​ല​നി​ല്‍ക്കു​ന്ന നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു​നേ​രെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യി. നൊ​ച്ചാ​ട് സൗ​ത്ത് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ​ട​വ​ന സു​രേ​ന്ദ്ര​ന്റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ബോം​ബേ​റി​ല്‍ വീ​ടി​ന്റെ മു​ന്‍ഭാ​ഗ​ത്തെ വാ​തി​ലും ജ​ന​ല്‍ ഗ്ലാ​സു​ക​ളും ത​ക​ര്‍ന്നു.

പു​ല​ര്‍ച്ചെ 1.30 നും 1.45​നും ഇ​ട​യി​ല്‍ ര​ണ്ടു പെ​ട്രോ​ള്‍ ബോം​ബു​ക​ളാ​ണ് എ​റി​ഞ്ഞ​ത്. പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ൻ​സ്‍പെ​ക്ട​ര്‍ എം. ​സ​ജീ​വ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് സം​ഘ​വും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ, ജി​ല്ല സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ർ വീ​ട് സ​ന്ദ​ര്‍ശി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​എം നൊ​ച്ചാ​ട് സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി വെ​ള്ളി​യൂ​രി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​കെ. ഹ​നീ​ഫ, ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ നേ​താ​വ് എം.​കെ. ന​ളി​നി, അ​ഡ്വ.​കെ.​കെ. രാ​ജ​ൻ, പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഭ​വ സ്ഥ​ല​ത്ത് വ​ന്‍ പൊ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ വെ​ള്ളി​യൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു​നേ​രെ​യും പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

ര​യ​രോ​ത്ത് മു​ക്കി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം.​സി. അ​ഹ്മ​ദി​ന്റെ പ​ല​ച​ര​ക്കു​ക​ട തീ​യി​ട്ടു ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു. കൂ​ടാ​തെ, മാ​വ​ട്ടെ​യി​ൽ താ​ഴെ കോ​ൺ​ഗ്ര​സ്, ലീ​ഗ് ഓ​ഫി​സു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ൾ വാ​ല്യ​ക്കോ​ടും മു​ളി​യ​ങ്ങ​ലി​ലും സി.​പി.​എം ഓ​ഫി​സു​ക​ൾ​ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പൊ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്ക് പ​രി​ക്കു​പ​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb blastvelliyoorperambra news
News Summary - Bomb blast at CPM local secretary's house in Velliyoor
Next Story