Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപെരുവണ്ണാമൂഴിയിൽ...

പെരുവണ്ണാമൂഴിയിൽ ബോട്ട് സർവിസ് തുടങ്ങും

text_fields
bookmark_border
പെരുവണ്ണാമൂഴിയിൽ ബോട്ട് സർവിസ് തുടങ്ങും
cancel
camera_alt

പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​റി​ൽ ട്ര​യ​ൽ ന​ട​ത്തി​യ ബോ​ട്ടു​ക​ൾ

പേ​രാ​മ്പ്ര: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ടി​ൽ സൗ​രോ​ര്‍ജ ബോ​ട്ട് സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്നു. ച​ക്കി​ട്ട​പാ​റ സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​റി​സ്റ്റു​ക​ള്‍ക്ക് ബോ​ട്ട് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

സ​ര്‍വി​സ് ന​ട​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ജ​ല​സേ​ച​ന വ​കു​പ്പ് ബാ​ങ്കു​മാ​യി ക​രാ​ര്‍ വെ​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ സ​ര്‍വി​സ് തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 20 പേ​ര്‍ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ഒ​രു ബോ​ട്ടും 10 പേ​ര്‍ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന മ​റ്റൊ​രു സൗ​രോ​ര്‍ജ ബോ​ട്ടു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​ട​ങ്ങു​ന്ന​ത്. ര​ണ്ടു ബോ​ട്ടു​ക​ള്‍ പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ര്‍വോ​യ​ര്‍ മേ​ഖ​ല​യി​ല്‍ ട്ര​യ​ല്‍ യാ​ത്ര ന​ട​ത്തി.

ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ക​ല്ലാ​നോ​ട് തോ​ണി​ക്ക​ട​വ് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലും ബോ​ട്ട് സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്. മൂ​ന്നു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്രം ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ബോ​ട്ടി​ങ് കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കാ​ന്‍ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boat servicePeruvannamoozhi
News Summary - Boat service will start at Peruvannamoozhi
Next Story