Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടയിൽ കയറി ആക്രമിച്ചതായി പരാതി
text_fieldsbookmark_border
പേരാമ്പ്ര: മാർക്കറ്റിനു സമീപത്തെ ലൗലി ലൈറ്റ് ഇലക്ട്രിക്കൽ കടയിൽ കയറി ഉടമയെ മർദിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പരാതി.
ശനിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. മർദനമേറ്റ കടയുടമ കരുവണ്ണൂർ സ്വദേശി ഷിബു പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കിട്ടാനുള്ള പണം ചോദിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് ഉടമ പറയുന്നു.
അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രകടനം നടത്തി.
Next Story

