Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightഅ​നുവി​​െന്റ കൊലപാതകം:...

അ​നുവി​​െന്റ കൊലപാതകം: തെളിവെടുപ്പിൽ രോഷം അണപൊട്ടി

text_fields
bookmark_border
evidence collection
cancel
camera_alt

വാ​ളൂ​ർ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി മു​ജീ​ബ് റ​ഹ്മാ​നെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ത​ടി​ച്ചു​കൂ​ടി​യ ജ​നം

പേ​രാ​മ്പ്ര: വാ​ളൂ​ർ കു​റു​ങ്കൊ​ടി മീ​ത്ത​ൽ അ​നു (26) എ​ന്ന അം​ബി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കൊ​ണ്ടോ​ട്ടി മു​ജീ​ബു​മാ​യി പൊ​ലീ​സ് വാ​ളൂ​രി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എം.​എ. സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​യെ കൊ​ണ്ടു​വ​രു​ന്ന വി​വ​ര​മ​റി​ഞ്ഞ് വാ​ളൂ​രി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്ത്രീ​ക​ളു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തെ​യാ​ണ് ഇ​വി​ടെ വി​ന്യ​സി​ച്ച​ത്.

ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നാ​യി പൊ​ലീ​സ് വ​ടം​കെ​ട്ടി സു​ര​ക്ഷ​യൊ​രു​ക്കി. യു​വ​തി​യെ ബൈ​ക്കി​ൽ ക​യ​റ്റി​യ നൊ​ച്ചാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​സ​മീ​പം വ​ണ്ട​പ്പു​റം ഭാ​ഗ​ത്ത് എ​ത്തി​ച്ചാ​ണ് ആ​ദ്യം തെ​ളി​വെ​ടു​ത്ത​ത്. തു​ട​ർ​ന്ന് കൊ​ല​ചെ​യ്ത അ​ള്ളി​യോ​റ താ​ഴെ വ​യ​ലി​ൽ വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ എ​ത്തി​ച്ചു. പ്ര​തി​യെ ബ​സി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ​തോ​ടെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ക്കി​വി​ളി​ച്ചും ചീ​ത്ത​വി​ളി​ച്ചു​മാ​ണ് എ​തി​രേ​റ്റ​ത്.

പ്ര​തി​യെ കൊ​ണ്ടു​വ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു​വി​ധ പ്ര​കോ​പ​ന​വും ഉ​ണ്ടാ​വി​ല്ലെ​ന്ന് നാ​ട്ടു​കാ​രു​ടെ ഉ​റ​പ്പ് ല​ഭി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​യെ എ​ത്തി​ച്ച​തെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ട​തോ​ടെ ജ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി. ചീ​ത്ത​വി​ളി​യോ​ടെ തു​ട​ങ്ങി​യ ആ​ക്രോ​ശം ക​ല്ലേ​റി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ പ്ര​തി​യെ ഉ​ട​ൻ പൊ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurderKozhikode NewsAnu murder Case
News Summary - Anu murder case- Anger erupts over evidence collection
Next Story