Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅരിയെത്ര, പയറഞ്ഞാഴി;...

അരിയെത്ര, പയറഞ്ഞാഴി; ആപ്പിലാക്കി 'നമ്മുടെ കോഴിക്കോട്'

text_fields
bookmark_border
nammude kozhikode app
cancel

കോഴിക്കോട്: ഓൺലൈനിലൂടെ സേവനം ലഭ്യമാകുന്ന 'നമ്മുടെ കോഴിക്കോട്' മൊബൈൽ ആപ്പിന് താളംതെറ്റുന്നു. മുൻ ജില്ല കലക്ടർ എസ്. സാംബശിവ റാവുവി‍െൻറ നേതൃത്വത്തിൽ കഴിഞ്ഞ വർഷം തുടങ്ങിയ ആപ്പിൽ ജനങ്ങൾക്ക് സഹായകമായ നിരവധി കാര്യങ്ങളുണ്ട്. പരാതി നൽകാനും ഉദ്യോഗസ്ഥരുമായി സംസാരിക്കാനുമുള്ള അവസരമുണ്ട്. എന്നാൽ, നിലവിൽ ആപ്പി‍െൻറ പ്രവർത്തനം നിരാശജനകമാണെന്ന് അനുഭവസ്ഥർ പറയുന്നു. ഒരാൾ നൽകുന്ന പരാതിക്ക് മറ്റൊരാൾക്കാണ് മറുപടി കൊടുക്കുന്നത്. ചെറുകുളം-മാനാഞ്ചിറ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്താത്തതിനെക്കുറിച്ച് പരാതി നൽകിയയാൾക്ക് ലഭിച്ച മറുപടി ബൈക്കുകളിലെ നിയമവിരുദ്ധ സൈലൻസർ പരിശോധനയെക്കുറിച്ചാണ്.

ഫെബ്രുവരി 14 മുതൽ 28 വരെ നടത്തിയ പരിശോധനയിൽ 49 വാഹനങ്ങളിൽനിന്ന് 3,09,500 രൂപ പിഴയടച്ചതായാണ് കെ.എസ്.ആർ.ടി.സി ബസ് ഓടാത്തതിനെപറ്റിയുള്ള മറുപടി. കഴിഞ്ഞ വർഷം മാനാഞ്ചിറ സ്ക്വയറിനകത്ത് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആപ്പിൽ പരാതി കൊടുത്തപ്പോൾ മറുപടി കിട്ടിയത് പന്നിശല്യത്തെക്കുറിച്ച്.

പന്നി ശല്യത്തിന് പരിഹാരം കാണാൻ ജില്ല പഞ്ചായത്ത് പ്രമേയത്തിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടതായി മറുപടിയിൽ അറിയിച്ചു. ആപ്പിലേക്ക് കൊടുക്കുന്ന പരാതികൾ അശ്രദ്ധമായാണ് കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട വകുപ്പുകളും മറ്റുമാണ് മറുപടി നൽകേണ്ടത്.കെ.എസ്.ആർ.ടി.സി ബസ് ഓടാത്തതിനെക്കുറിച്ച് മോട്ടോർ വാഹന വകുപ്പാണ് മറുപടി കൊടുത്തത്. അബദ്ധം പറ്റിയതാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ദേശീയതലത്തിൽ പുരസ്കാരം നേടിയ 'നമ്മുടെ കോഴിക്കോട്' ആപ്പിനെ ജില്ല ഭരണകൂടം അവഗണിക്കുകയാണെന്ന പരാതിയുണ്ട്. സാംബശിവ റാവു ജില്ല കലക്ടറായിരുന്ന സമയത്ത് 'ഡിജിറ്റൽ ഗവേണൻസ് മൊബൈൽ ചാലഞ്ചി'ൽ ദേശീയതലത്തിൽ ഗോൾഡൻ അവാർഡ് നേടിയിരുന്നു. 674 ജില്ലകളോട് മത്സരിച്ചായിരുന്നു പുരസ്കാരം നേടിയത്. കോവിഡ് 19 ജാഗ്രത പോർട്ടലും കോഴിക്കോടി‍െൻറ സംഭാവനയായിരുന്നു. 'നമ്മുടെ കോഴിക്കോട്' ആപ്പിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - People getting unrelated answers to questions in nammude kozhikode app
Next Story