Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightവൃക്ക മാറ്റിവെക്കൽ...

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി യുവാവ് സഹായം തേടുന്നു

text_fields
bookmark_border
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി യുവാവ് സഹായം തേടുന്നു
cancel
camera_alt

ജാഫർ

പ​യ്യോ​ളി: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി യു​വാ​വ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. പ​യ്യോ​ളി പെ​രു​മാ​ൾ​പു​രം ത​ണ​ൽ​റോ​ഡി​ൽ മ​ണ്ണ​ൻ​ചാ​ലി​ൽ ജാ​ഫ​റാ​ണ് (39) ര​ണ്ട് വൃ​ക്ക​ക​ളും ന​ഷ്​​ട​പ്പെ​ട്ട് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​വു​ന്ന​ത്. പ​ത്ത് വ​ർ​ഷ​ത്തോ​ളം കു​വൈ​ത്തി​ൽ ജോ​ലി​യെ​ടു​ത്തി​രു​ന്ന ഇ​ദ്ദേ​ഹം ഏ​ഴ് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്.

പ്രാ​യ​മാ​യ മാ​താ​വും, ഭാ​ര്യ​യും, ര​ണ്ട് പി​ഞ്ചു​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് ജാ​ഫ​ർ. എ​ന്നാ​ൽ പ​ത്ത് വ​ർ​ഷ​ത്തെ പ്ര​വാ​സി ജീ​വി​തം കൊ​ണ്ട് പ​റ​യ​ത്ത​ക്ക സ​മ്പാ​ദ്യ​മൊ​ന്നും ജാ​ഫ​റി​ന് നേ​ടാ​നാ​യി​ട്ടി​ല്ല. ബി- ​നെ​ഗ​റ്റി​വ് ഗ്രൂ​പ്പി​ൽ​പെ​ട്ട ജാ​ഫ​റി​ന് വൃ​ക്ക​ദാ​നം ചെ​യ്യാ​ൻ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് പോ​ലും സാ​ധ്യ​മ​ല്ലാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. പ​ക​രം മ​റ്റൊ​രു ദാ​താ​വി​നെ ക​ണ്ടെ​ത്ത​ണം. വ​ലി​യൊ​രു തു​ക ശ​സ്ത്ര​ക്രി​യ​ക്ക് ആ​വ​ശ്യ​മാ​യി വ​രും. എ​ന്നാ​ൽ നി​ത്യ​വൃ​ത്തി​ക്കാ​യി ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന് താ​ങ്ങാ​ൻ പ​റ്റാ​ത്ത​താ​ണ്.

ജാ​ഫ​റി​നെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജ​മീ​ല സ​മ​ദ് (ചെ​യ​ർ​പേ​ഴ്സ​ൻ), എം.​എ​സ്. വി​കാ​സ് (ജ​ന. ക​ൺ.), സ​ജു പ​ള്ളി​ത്താ​ഴ (ട്ര​ഷ.) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. സ​ഹാ​യ​ങ്ങ​ൾ സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ​യ്യോ​ളി ശാ​ഖ​യി​ലെ 40264259079 ന​മ്പ​ർ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്കാം. ഐ.​എ​ഫ്.​എ​സ്.​സി. കോ​ഡ് : SBINOO17242.

Show Full Article
TAGS:kidney transplantation treatment help Payyoli 
News Summary - youth seeks help for kidney transplantation
Next Story