Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightയുവതിയെ...

യുവതിയെ വെട്ടിപ്പരിക്കേൽപിച്ച സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

പ​യ്യോ​ളി: സ്വ​ന്തം വീ​ട്ടു​പ​റ​മ്പി​ലൂ​ടെ അ​ർ​ധ​രാ​ത്രി റോ​ഡ് വെ​ട്ടാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ ത​ട​ഞ്ഞ യു​വ​തി​യെ മാ​ര​ക​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ലാ​യി.

കൊ​ളാ​വി​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ വി.​കെ. അ​നി​ൽ​കു​മാ​ർ (50), വ​ട​ക്കേ കൊ​ളാ​വി​യി​ൽ ജി​തേ​ഷ് (44) എ​ന്നി​വ​രെ​യാ​ണ് പ​യ്യോ​ളി മു​ൻ​സി​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കെ. ​മി​ഥു​ൻ റോ​യ് റി​മാ​ൻ​ഡ് ചെ​യ്ത​ത് . കൊ​ളാ​വി​പ്പാ​ല​ത്തെ കൊ​ളാ​വി​യി​ൽ ലി​ഷ​യെ​യാ​ണ് (44) ന​വം​ബ​ർ 28 ന് ​റോ​ഡ് വെ​ട്ടു​ന്ന​ത് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ത​ല​ക്ക് ആ​ഴ​ത്തി​ൽ മ​ൺ​വെ​ട്ടി കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

37 പ്ര​തി​ക​ളി​ൽ ഏ​ഴ് പ്ര​തി​ക​ളെ ഡി​സം​ബ​ർ 21ന് ​പ​യ്യോ​ളി പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത് റി​മാ​ൻ​ഡി​ലാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ച ര​ണ്ട​ര​ക്ക് യു​വ​തി​യു​ടെ വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തി​രു​ന്നു. മൂ​ന്നു വ​ർ​ഷ​മാ​യി വ​ഴി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യും മാ​താ​വും മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടി​നു നേ​രെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. യു​വ​തി​യു​ടെ വീ​ടി​ന് പൊ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ട് . യു​വ​തി​യു​ടെ പ​റ​മ്പി​ലേ​ക്ക് മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കി​യി​ട്ടു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbed
News Summary - women stabbed two more arrest
Next Story