Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightതലയിൽ പാത്രം കുടുങ്ങിയ...

തലയിൽ പാത്രം കുടുങ്ങിയ ഉടുമ്പിന് വനിതകൾ രക്ഷകരായി

text_fields
bookmark_border
ഉ​ടു​മ്പ്
cancel
camera_alt

മ​ണി​യൂ​ർ മ​ന്ത​ര​ത്തൂ​രി​ൽ ത​ല​യി​ൽ ടി​ൻ​പാ​ത്രം കു​ടു​ങ്ങി​യ ഉ​ടു​മ്പ്

പ​യ്യോ​ളി: ഇ​ര​തേ​ടു​ന്ന വെ​പ്രാ​ള​ത്തി​നി​ട​യി​ൽ ത​ല​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ടി​ൻ ബോ​ട്ടി​ൽ കു​ടു​ങ്ങി പ്രാ​ണ​ര​ക്ഷാ​ർ​ഥം പി​ട​ഞ്ഞ ഉ​ടു​മ്പി​ന് വ​നി​ത​ക​ൾ ര​ക്ഷ​ക​രാ​യി. മ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ന്ത​ര​ത്തൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​മാ​യ വി.​എം. സൗ​മ്യ​യും കൂ​ട​ക്ക​ണ്ടി മീ​ത്ത​ൽ ജാ​നു​വു​മാ​ണ് ഉ​ടു​മ്പി​ന്റെ ത​ല​യി​ൽ കു​ടു​ങ്ങി​യ പാ​ത്രം എ​ടു​ത്തു​മാ​റ്റി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ‘നി​ന​ക്ക് ര​ക്ഷ​പ്പെ​ട​ണ്ടെ ഉ​ടു​മ്പേ’ എ​ന്ന് ചോ​ദി​ച്ച് ഇ​രു​വ​രും ഉ​ടു​മ്പി​നെ പി​ടി​ച്ചു​വെ​ച്ച് ഏ​റെ സാ​ഹ​സി​ക​മാ​യി പാ​ത്രം ഊ​രി​യെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​കെ. അ​ഷ​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൗ​മ്യ​യെ​യും ജാ​നു​വി​നെ​യും പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode News
News Summary - Udumb whose head was stuck with a pot, was rescued by women
Next Story