പയ്യോളി : ടൗണിന് സമീപം മയക്കുമരുന്ന് വിതരണത്തിനിടെ രണ്ട് യുവാക്കൾ പിടിയിലായി. ചെരണ്ടത്തൂര്‍ പുത്തൂര്‍ വീട്ടില്‍ റമീസ് (23), പയ്യോളി അങ്ങാടി പറമ്പത്ത് താഴെ വീട്ടില്‍ അല്നജും മുഹ്താസ് (22) എന്നിവരെയാണ് പയ്യോളി എസ്. ഐ പി.എം. സുനില്‍കുമാർ വാഹനപരിശോധനക്കിടെ പിടികൂടിയത്.
ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ദേശീയപാതക്ക് സമീപം ടൗണിലെ രണ്ടാം റെയിൽവേ ഗേറ്റിന് മുന്നിൽ വെച്ചാണ് സംഭവം .കാറിൽ സഞ്ചരിച്ച ഇവർ 42 ഗ്രാം കഞ്ചാവാണ് കൈവശം വെച്ചിരുന്നത്. റോഡരികിൽ വെച്ച് സുഹൃത്തുക്കൾക്ക് കൈമാറുന്നതിനിടെയാണ് ഇവർ പിടിയിലാവുന്നത്. 1220 B2A വകുപ്പ് പ്രകാരം പയ്യോളി പൊലീസ് കേസെടുത്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി.