പയ്യോളി: പ്ലാസ്റ്റിക് പാത്രത്തിൽ അബദ്ധത്തിൽ തലകുടുങ്ങിയ തെരുവു നായ്ക്ക് ഒരുകൂട്ടം യുവാക്കൾ രക്ഷകരായി. ഇരുപതോളം ദിവസമാണ് പ്ലാസ്റ്റിക് പാത്രത്തിൽ തലകുടുങ്ങി ഭക്ഷണവും വെള്ളവും കഴിക്കാനാവാതെ നായ് നരകയാതന അനുഭവിച്ചത്. തുറയൂർ ഇടത്തും താഴയിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഒടുവിൽ നായുടെ രക്ഷകരായത്.
കോഴിക്കോടുനിന്ന് ഡോഗ് കെയറിെൻറ സംഘമെത്തി രണ്ടുദിവസം പരിശ്രമിച്ചിട്ടും നായെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. യുവാക്കൾ പിന്മാറാതെ ദിവസങ്ങളോളം നായെ പിൻതുടർന്നു പിടികൂടുകയായിരുന്നു. തുടർന്ന് തലയിൽ കുടുങ്ങിയ പാത്രം ഊരിയെടുത്ത് നായെ മോചിപ്പിക്കുകയായിരുന്നു.