പയ്യോളി: വയലിലെ ചളിയിൽ താഴ്ന്നുപോയ പശുവിന് അഗ്നിശമനസേന രക്ഷകരായി. പുറക്കാട് മാളാന്തോട് കുനി ഗൗരിയുടെ ഉടമസ്ഥയിലുള്ള പശുവാണ് വീടിന് സമീപത്തെ വയലിലെ വെള്ളക്കെട്ട് നിറഞ്ഞ ചളിയിൽ അകപ്പെട്ടത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. പശുവിനെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായതോടെ അഗ്നി രക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേനയെത്തി പശുവിൻ്റെ ജീവൻ രക്ഷിക്കുകയായിരുന്നു.
അസി. സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.