Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightപത്താമത് സർഗാലയ...

പത്താമത് സർഗാലയ അന്താരാഷ്ട്ര കരകൗശലമേളക്ക് ഇന്ന് തുടക്കം

text_fields
bookmark_border
പത്താമത് സർഗാലയ അന്താരാഷ്ട്ര കരകൗശലമേളക്ക് ഇന്ന് തുടക്കം
cancel
camera_alt

ഇ​രി​ങ്ങ​ൽ സ​ർ​ഗാ​ല​യ അ​ന്താ​രാ​ഷ്ട്ര ക​ര​കൗ​ശ​ല​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ

ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്നു

പ​യ്യോ​ളി: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ര​കൗ​ശ​ല​മേ​ള​യാ​യ ഇ​രി​ങ്ങ​ൽ സ​ർ​ഗാ​ല​യ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ക​ര​കൗ​ശ​ല​മേ​ള​ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​തെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

19 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള ജ​നു​വ​രി ഒ​മ്പ​തി​നാ​ണ് സ​മാ​പി​ക്കു​ക. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 10 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലെ 26 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം ക​ര​കൗ​ശ​ല​വി​ദ​ഗ്ധ​രാ​ണ് മേ​ള​യി​ൽ വി​വി​ധ പ​വി​ലി​യ​നു​ക​ളി​ലാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്.

19 ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ മേ​ള​യി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​രേ​സ​മ​യം 540 വാ​ഹ​ന​ങ്ങ​ൾ​ക്കു​വ​രെ പാ​ർ​ക്കി​ങ് ചെ​യ്യാ​നു​ള്ള വി​പു​ല​മാ​യ സം​വി​ധാ​നം സ​ർ​ഗാ​ല​യ​ക്കു​ള്ളി​ലും പ​രി​സ​ര​ത്തും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര വി​നോ​ദ​സ​ഞ്ചാ​ര - ടെ​ക്സ്റ്റൈ​ൽ​സ് - ക​ര​കൗ​ശ​ല വ​കു​പ്പി​ന്റെ​യും സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്റെ​യും ന​ബാ​ർ​ഡി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ര​കൗ​ശ​ല​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​യ്യോ​ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വ​ട​ക്ക​യി​ൽ ഷ​ഫീ​ഖ്, കൗ​ൺ​സി​ല​ർ അ​ഷ​റ​ഫ് കോ​ട്ട​ക്ക​ൽ, സ​ർ​ഗാ​ല​യ സി.​ഇ.​ഒ പി.​പി. ഭാ​സ്ക​ര​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​കെ. രാ​ജേ​ഷ്, ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ​ർ എം.​ടി. സു​രേ​ഷ് ബാ​ബു, കോ​ഓ​ഡി​നേ​റ്റ​ർ കെ.​കെ. ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handicraftsargalayainternational fest
News Summary - The 10th Sargalaya International Handicraft Fair begins today
Next Story