പയ്യോളി: പതിനായിരങ്ങളെ കുടിയിറക്കുന്ന കെ -റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന നന്തി നാരങ്ങോളികുളത്തെ സമരപ്പന്തലിൽ ഐക്യദാർഢ്യമർപ്പിച്ച് വിദ്യാർഥി നേതാക്കൾ എത്തി.
മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് മെംബറും വിദ്യാർഥി നേതാവുമായ പി. ഇൻഷിദ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.സി. ഷാഹിയ അധ്യക്ഷത വഹിച്ചു.
പോണ്ടിച്ചേരി യൂനിവേഴ്സിറ്റി വിദ്യാർഥി നേതാവായ ഹാദിഖ് യാസർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെംബർ പി.പി. കരീം, കെ. ഹുബൈബ്, മുതുകുനി മുഹമ്മദലി, ടി.കെ. നാസർ, ആര്യ അശോകൻ, ഫസ്ന ഗഫൂർ എന്നിവർ സംസാരിച്ചു.