Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightമുളകുപൊടി വിതറി...

മുളകുപൊടി വിതറി സ്കൂട്ടർ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നും 1.80 ലക്ഷം രൂപ കവർന്നു

text_fields
bookmark_border
മുളകുപൊടി വിതറി സ്കൂട്ടർ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നും 1.80 ലക്ഷം രൂപ കവർന്നു
cancel
camera_alt

തി​ക്കോ​ടി​യി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നി​ൽനി​ന്ന്​ പ​ണം ത​ട്ടി​യെടുത്ത സ്ഥ​ലം പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

പ​യ്യോ​ളി: സ്​​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നും മോ​ഷ്​​ടാ​ക്ക​ൾ 1,80,000 രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി എ​ട്ട​ര​യോ​ടെ തി​ക്കോ​ടി പാ​ലൂ​രി​ല്‍ മു​തി​ര​ക്കാ​ല്‍ മു​ക്കി​ല്‍ എ​ര​വ​ത്ത് താ​ഴെ കു​നി സ​ത്യ െൻ​റ (50) പ​ണ​മാ​ണ് മോ​ഷ​ണ​സം​ഘം ത​ട്ടി​പ്പ​റി​ച്ച​താ​യി പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വീ​ട്ടി​ലേ​ക്ക് പ​ണ​വു​മാ​യി വ​രു​ന്ന വ​ഴി അ​രി​വാ​ൾ മു​ക്കി​ന് സ​മീ​പ​ത്തെ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത ഭാ​ഗ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​പ​റ​മ്പി​ൽ​നി​ന്നും മാ​സ്​​ക് ധ​രി​ച്ച ര​ണ്ടു​പേ​ർ സ​ത്യ െൻ​റ സ​മീ​പ​ത്തേ​ക്ക് ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. സ​ത്യ െൻ​റ ക​ഴു​ത്തി​ൽ പി​ടി​മു​റു​ക്കി​യ സം​ഘം ധ​രി​ച്ച ട്രൗ​സ​റി​െൻറ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച പ​ണം ക​വ​ർ​ന്നെ​ന്നാ​ണ് പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി​യാ​യ സ​ത്യ​ൻ ന​ട​ത്തു​ന്ന കു​റി​യു​ടെ പ​ണം സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ചു​വ​രു േമ്പാ​യാ​ണ് തു​ക അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും തു​ട​ർ​ന്ന്​ പ​യ്യോ​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്​ സ്​​ക്വാ​ഡും, ഫോ​റ​ന്‍സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്തും സ്​​കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ച ഹെ​ല്‍മ​റ്റി​ലും മു​ള​കു​പൊ​ടി ക​ണ്ടെ​ത്തി. പ​യ്യോ​ളി എ​സ്.​ഐ​മാ​രാ​യ എ​ന്‍. സു​നി​ല്‍കു​മാ​ര്‍, വി​മ​ല്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbery
News Summary - sprayed chilli powder and stole Rs 1.80 lakh from a passenger
Next Story