Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightപെൺകുട്ടിക്കെതിരെ...

പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഫോട്ടോഗ്രാഫർ റിമാൻഡിൽ

text_fields
bookmark_border
arrest-mdma case
cancel

പ​യ്യോ​ളി: തി​ക്കോ​ടി​യി​ലെ സ്റ്റു​ഡി​യോ​യി​ൽ ഫോ​ട്ടോ എ​ടു​ക്കാ​നെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ യു​വാ​വ് പോ​ക്സോ കേ​സി​ൽ റി​മാ​ൻ​ഡി​ൽ. തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ബ​സാ​റി​ലു​ള്ള ‘എ​ഡി​റ്റേ​ഴ്സ്’ സ്റ്റു​ഡി​യോ ഉ​ട​മ​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ പു​റ​ക്കാ​ട് ക​ക്കാ​റ​ത്ത് സേ​തു​മാ​ധ​വ​നെ​യാ​ണ് (44) പ​യ്യോ​ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ഫോ​ട്ടോ എ​ടു​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് നേ​രെ യു​വാ​വ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ശേ​ഷം വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി സം​ഭ​വം മാ​താ​വി​നോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വൈ​കീ​ട്ടോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ്റ്റു​ഡി​യോ​യി​ലെ​ത്തി പ്ര​തി​യെ ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. പ​യ്യോ​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് എ​സ്.​എ​ച്ച്.​ഒ ശ​ക്തി സി​ങ് ആ​ര്യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ പ്ര​തി സേ​തു​മാ​ധ​വ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultphotographerarrest
News Summary - Sexual assault against a girl-Photographer in remand
Next Story