പയ്യോളി: കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യോളി ബസ് സ്റ്റാൻഡിന് മുമ്പിൽ ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. പയ്യോളി കോടതിയിലെ അഭിഭാഷകനായ മണിയൂർ സ്വദേശി ഷഹാനാണ് (26) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
ബസ്സ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ബസ് മുമ്പിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് സ്കൂട്ടർ ബസിനടിയിലേക്ക് വീഴുകയും ഷഹാൻ തെറിച്ചുവീഴുകയും ചെയ്യുകയായിരുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന വടകര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസ് ആണ് അപകടം വരുത്തിയത്. അപകടത്തെ തുടർന്ന് ടൗണിൽ ഏറെ നേരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.