Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightസ്വകാര്യബസ്​...

സ്വകാര്യബസ്​ കടയിലേക്ക് പാഞ്ഞുകയറി; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
സ്വകാര്യബസ്​ കടയിലേക്ക് പാഞ്ഞുകയറി; മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

പ​യ്യോ​ളി ടൗ​ണി​ന് സ​മീ​പം പേ​രാ​മ്പ്ര റോ​ഡി​ൽ അ​പ​ക​ടം വ​രു​ത്തി​യ സ്വ​കാ​ര്യ ബ​സ്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചി​ട്ട​നി​ല​യി​ൽ

പ​യ്യോ​ളി: ടൗ​ണി​ലെ തി​ര​ക്കേ​റി​യ പേ​രാ​മ്പ്ര റോ​ഡി​ൽ നെ​ല്യേ​രി മാ​ണി​ക്കോ​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ്​ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ മ​ണി​യൂ​ര്‍ ക​രു​വാ​ണ്ടി​മു​ക്കി​ൽ ക​ണ്ണോ​ത്ത് സ​ന​ല്‍ (28), പി​ലാ​ത്തോ​ട്ട​ത്തി​ല്‍ ബി​നോ​യ് (28), ത​ച്ച​ന്‍കു​ന്ന് മെ​ഹ​നാ​സി​ല്‍ ഷാ​നി​റ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​തി​ൽ മ​ത്സ്യം വാ​ങ്ങാ​നാ​യി ക​ട​യു​ടെ അ​ക​ത്ത് നി​ൽ​ക്ക​വെ പ​രി​ക്കേ​റ്റ ഷാ​നി​റ​യെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ത്സ്യം വാ​ങ്ങി തി​രി​ച്ചു​പോ​കാ​നാ​യി ബൈ​ക്കി​ൽ ക​യ​റി ഇ​രി​ക്ക​വെ​യാ​ണ് ബ​സ്​ ഇ​ടി​ച്ച് സ​ന​ലി​നും ബി​നോ​യി​ക്കും പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ പ​യ്യോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ബ​സ്​ ഡ്രൈ​വ​ർ ഇ​റ​ങ്ങി ഓ​ടി​യ​ത് കാ​ര​ണം ബൈ​ക്കി​ലു​ള്ള​വ​ർ ഏ​റെ​നേ​രം ബ​സി​നിടയിൽ കു​ടു​ങ്ങി​ക്കി​ട​ന്നു.

അ​പ​ക​ട​ത്തി​ൽ അ​ഞ്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പേ​രാ​മ്പ്ര നി​ന്ന് വ​ട​ക​ര​ക്ക് പോ​വു​ക​യാ​യി​രു​ന്ന 'ഗോ​ൾ​ഡ​ൻ' ബ​സാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന കാ​ല്‍ന​ട യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​നാ​യി ബ​സി​ന് തൊ​ട്ട് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ തൊ​ട്ട് പി​റ​കി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ വ​രു​ക​യാ​യി​രു​ന്ന ബ​സി​ന് നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​യ്യോ​ളി എ​സ്.​ഐ പി.​എം. സു​നി​ല്‍കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentPayyoli
News Summary - Private bus rushes to shop; Thre injured
Next Story