ബസുകളുടെ മത്സരയോട്ടം; ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം
text_fieldsപയ്യോളി പെരുമാൾപുരം ദേശീയപാതയിൽ അപകടത്തിൽപെട്ട ബസ്
പയ്യോളി: ദേശീയപാതയിലൂടെ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു. പയ്യോളി പെരുമാൾപുരത്ത് ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിന് മുന്നിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കോഴിക്കോടുനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന 'ഫാത്തിമാസ്' സ്വകാര്യ ബസാണ് മറ്റൊരു ബസുമായുള്ള മത്സരയോട്ടത്തിനിടയിൽ അപകടത്തിൽപ്പെട്ടത്.
തിക്കോടി പഞ്ചായത്ത് ബസാറിനു സമീപത്തെ സർവിസ് റോഡിൽനിന്ന് നിർമാണം പൂർത്തിയാവാത്ത ആറുവരിപാത വഴി കയറിയിറങ്ങവെ പയ്യോളി ഗവ. ഹൈസ്കൂളിനു മുന്നിലാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിൽ വന്ന ബസ് സഡൺ ബ്രേക്കിട്ടാണ് ഡിവൈഡറിൽ ഇടിച്ചു നിന്നത്. മറിച്ചായിരുന്നെങ്കിൽ ഏറെ തിരക്കേറിയ ദേശീയപാതയിൽ വൻദുരന്തം സംഭവിക്കുമായിരുന്നു.
തുടർന്ന് റോഡ് നിർമാണ കരാറുകാരായ വഗാഡ് കമ്പനിയുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രമെത്തി ഡിവൈഡർ മാറ്റിയാണ് ബസ് നീക്കിയത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചെങ്കിലും ബസിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

