പയ്യോളി: ടൗണിലെ മത്സ്യമാർക്കറ്റ് തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇയ്യോത്തിൽ ഖാലിദ് (51) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പതോടെ ബീച്ച് റോഡ് റെയിൽവെ ഗേറ്റിന് സമീപത്ത് വെച്ച് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: സഫിയ. മകൻ: ജംഷിദ്.