വിധി തട്ടിയെടുത്തു; വിജയം ആഘോഷിക്കാൻ നാഫിയ ഇല്ല
text_fieldsപയ്യോളി: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയം ആഘോഷിക്കാൻ നാഫിയ ഇല്ല. നന്നായി എഴുതിയ പരീക്ഷയുടെ ഫലം കാത്തുനിൽക്കാതെ കഴിഞ്ഞ മേയ് 24നാണ് നഗരസഭയിലെ ഇരുപത്തിയഞ്ചാം ഡിവിഷനിൽ സായ്വിെൻറ കാട്ടിൽ മെഹബൂബിെൻറയും വഹീദയുടെയും മകൾ ഫാത്തിമ നാഫിയ (16) മരണപ്പെട്ടത്.
ബുധനാഴ്ച ഫലം വന്നപ്പോൾ നാഫിയ ഉപരിപഠനത്തിന് അർഹയായ വാർത്ത കേട്ടപ്പോൾ ഉറ്റവർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും അടക്കാനാവാത്ത തേങ്ങലായി മാറുകയായിരുന്നു.
കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹൈസ്കൂൾ വിദ്യാർഥിനിയായ നാഫിയ ദേഹസ്വാസ്ഥ്യത്തെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്. പഠനത്തിൽ ഏറെ മികവ് പുലർത്തിയ നാഫിയ മൂന്ന് എ പ്ലസുകളടക്കമാണ് ഉപരിപഠന യോഗ്യത നേടിയത്.

