Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightട്രെയിൻ വരാൻ നിമിഷങ്ങൾ...

ട്രെയിൻ വരാൻ നിമിഷങ്ങൾ ബാക്കി; മഹമൂദി​െൻറ ജീവൻ രക്ഷിച്ച് രാജീവൻ

text_fields
bookmark_border
ട്രെയിൻ വരാൻ നിമിഷങ്ങൾ ബാക്കി; മഹമൂദി​െൻറ ജീവൻ രക്ഷിച്ച് രാജീവൻ
cancel
camera_alt

രാ​ജീ​വ​ൻ, മ​ഹ​മൂ​ദ്

പ​യ്യോ​ളി: റെ​യി​ൽ​പാ​ളം മു​റി​ച്ചു​ക​ട​ക്ക​വെ ത​ല​ക​റ​ങ്ങി വീ​ണ വ​യോ​ധി​ക​നെ ട്രെ​യി​നി​നു മു​ന്നി​ൽ​നി​ന്ന് ര​ക്ഷി​ച്ച് യു​വാ​വി​െൻറ ധീ​ര​ത. പ​യ്യോ​ളി ടൗ​ണി​ന് തെ​ക്കു​ഭാ​ഗ​ത്ത് ബ്ലോ​ക്ക് ഓ​ഫി​സി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന മ​ധു​ര​ക്ക​ണ്ടി മ​ഹ​മൂ​ദി​നെ​യാ​ണ്​ (67) നാ​ട്ടു​കാ​ര​നും പ​യ്യോ​ളി​യി​ലെ ടാ​ക്സി​ഡ്രൈ​വ​റു​മാ​യ മ​ണ്ണ​ൻ​ചാ​ലി​ൽ പി.​ടി. രാ​ജീ​വ​​ൻ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ടൗ​ണി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്ന മ​ഹ​മൂ​ദ് റെ​യി​ൽ​പാ​ളം മു​റി​ച്ചു​ക​ട​ക്ക​വെ ത​ല​ക​റ​ങ്ങി പാ​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹം എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്​ ദൂ​രെ​നി​ന്നു ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്ന രാ​ജീ​വ​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​തേ​സ​മ​യം​ത​ന്നെ ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് ട്രെ​യി​ൻ വ​രു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​യി റെ​യി​ൽ​വേ ഗേ​റ്റി​ൽ പ​ച്ച സി​ഗ്​​ന​ൽ തെ​ളി​ഞ്ഞ​തോ​ടെ രാ​ജീ​വ​െൻറ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​ച്ചു. കു​തി​ച്ചെ​ത്തി​യ രാ​ജീ​വ​ൻ ജീ​വ​ൻ പ​ണ​യം​വെ​ച്ച് മ​ഹ​മൂ​ദി​നെ പാ​ള​ത്തി​ന് പു​റ​ത്തേ​ക്ക് ഒ​രു​വി​ധം വ​ലി​ച്ചി​ട്ട് ജീ​വ​ൻ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മ​ഹ​മൂ​ദി​നെ പി​ന്നീ​ട്, നാ​ട്ടു​കാ​ർ ചേ​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലൈ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ പ​യ്യോ​ളി സെ​ക്​​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​ണ് പി.​ടി. രാ​ജീ​വ​ൻ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:save lifetrain
News Summary - Moments left for the train to arrive; Rajeev saves Mahmoodi's life
Next Story