Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightബാലികയുടെ സ്വർണമാല ...

ബാലികയുടെ സ്വർണമാല കവർന്നയാൾ പിടിയിൽ

text_fields
bookmark_border
ബാലികയുടെ സ്വർണമാല  കവർന്നയാൾ പിടിയിൽ
cancel
camera_alt

പ്ര​തി ബാ​ബു

പ​യ്യോ​ളി : മ​ത്സ്യ വി​ൽ​പ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന പി​ഞ്ചു​ബാ​ലി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ. കൊ​യി​ലാ​ണ്ടി വ​ലി​യ മ​ങ്ങാ​ട് സ്വ​ദേ​ശി ' കൃ​ഷ്ണ ' യി​ല്‍ ബാ​ബു​വാ​ണ് (55) പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ചി​ങ്ങ​പു​രം പു​തി​യ​കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം. ' ഫാ​ത്തി​മാ​സി ' ല്‍ ​മു​ഹ​മ്മ​ദ് നി​യാ​സി​ന്റെ മൂ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ളു​ടെ ക​ഴു​ത്തി​ല​ണി​ഞ്ഞ ഒ​രു പ​വ​ന്‍ വ​രു​ന്ന സ്വ​ര്‍ണ​മാ​ല​യാ​ണ് പ്ര​തി ക​വ​ര്‍ന്ന​ത്. മാ​ല മോ​ഷ​ണം പോ​യ വി​വ​രം ബാ​ലി​ക സ​ഹോ​ദ​രി​യോ​ട് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യു​ന്ന​ത്.

നാ​ട്ടു​കാ​ർ പ​രി​സ​ര​ത്ത് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. വീ​ടു​ക​ളി​ൽ ചെ​മ്മീ​ൻ ക​വ​റു​ക​ളി​ലാ​ക്കി തൊ​പ്പി​യും മാ​സ്കും ധ​രി​ച്ച് മു​ഖം മ​ന​സ്സി​ലാ​വാ​ത്ത രീ​തി​യി​ലാ​ണ് ഇ​യാ​ൾ കാ​ൽ​ന​ട​യാ​യി മ​ൽ​സ്യ​വി​ൽ​പ​ന​ക്കെ​ത്തി​യ​ത്.

സാ​ധാ​ര​ണ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ്യ വി​ൽ​പ​ന​ക്കാ​ർ എ​ത്താ​റു​ള്ള​ത് കൊ​ണ്ട് ത​ന്നെ അ​പ​രി​ചി​ത​നെ ക​ണ്ട് നാ​ട്ടു​കാ​ർ​ക്കും പ​ന്തി​കേ​ട് തോ​ന്നി​യ​തി​നാ​ൽ ആ​രും ഇ​യാ​ളി​ൽ നി​ന്ന് മ​ത്സ്യം വാ​ങ്ങി​യി​രു​ന്നി​ല്ല .പ​യ്യോ​ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold theftTheft News
News Summary - man who stole the girl's gold necklace has been arrested
Next Story