Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി അധ്യാപകൻ

text_fields
bookmark_border
കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി അധ്യാപകൻ
cancel

പയ്യോളി: ടൗണിൽ നിന്നും കളഞ്ഞുകിട്ടിയ നാലേകാൽ പവൻ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി അധ്യാപകൻ മാതൃകയായി. കൊയിലാണ്ടി നമ്പ്രത്തുകര യു.പി. സ്കൂൾ അധ്യാപകനായ പേരാമ്പ്ര കായണ്ണബസാർ പാറക്കൊമ്പത്ത് സതീഷ് കുമാറാണ് കളഞ്ഞുക്കിട്ടിയ സ്വർണം ഉടമക്ക് തിരികെ നൽകിയത്. ഇരിങ്ങത്ത് പാക്കനാർപുരം പുത്തലത്ത് താഴെ പ്രഭാഷിണിയുടെ ആഭരണമാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പയ്യോളി ടൗണിലെ പേരാമ്പ്ര റോഡിൽ വെച്ച് നഷ്ടപ്പെട്ടത്.

ട്രഷറി ആവശ്യത്തിനായി പയ്യോളിയിലെത്തിയ സതീഷ് കുമാറിന് റോഡിൽ നിന്ന് ആഭരണം കളഞ്ഞുക്കിട്ടുകയായിരുന്നു. ഉടൻ തൊട്ടടുത്തുള്ള ബേക്കറിയിലും സതീഷിന്‍റെ സുഹൃത്തുക്കളോടും സംഭവം സൂചിപ്പിക്കുകയും ഉടമ എത്തിയാൽ തന്‍റെ ഫോൺ നമ്പർ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഉടമ പ്രഭാഷിണി സതീഷ് കുമാറുമായി ബന്ധപ്പെടുകയുമായിരുന്നു. ഇരുവരും പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തി ആഭരണം കൈമാറി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man finds jewelry on road; returns to the owner
Next Story