അപകടകരമായി ഓടിച്ച സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിച്ചു
text_fieldsപയ്യോളിയിൽ അമിതവേഗത്തിൽ ഓടിയ സ്വകാര്യ ബസിനെ നാട്ടുകാർ തടഞ്ഞിട്ടപ്പോൾ
പയ്യോളി : ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പയ്യോളി ടൗണിലൂടെ ഏറെ അപകടകരമായി ഓടിച്ച സ്വകാര്യ ബസും ഡ്രൈവറെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെ പയ്യോളി - പേരാമ്പ്ര റോഡിലെ പോസ്റ്റ് ഓഫിസിന് മുമ്പിലാണ് സംഭവം. മദ് റസയിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരൻ തലരനാഴിക്കാണ് തെറ്റായ ദിശയിൽ വന്ന സ്വകാര്യബസിന്റെ മരണപ്പാച്ചിലിൽ നിന്നു രക്ഷപ്പെട്ടത്.
മുചുകുന്നിൽ നിന്നും പയ്യോളിയിലേക്ക് വരികയായിരുന്ന 'ആഷി ലിയ' ബസാണ് അപകടം വരുത്താൻ ശ്രമിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ സ്കൂട്ടർ യാത്രക്കാരനെയും മറ്റു വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
ഇവരുടെ നേതൃത്വത്തിൽ ബസ് തടയുകയും പൊലീസിനെ വിളിക്കുകയായിരുന്നു. പയ്യോളി എസ്. ഐ .പി. രമേഷ് ബാബുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ബസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

