പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം വീടിെൻറ വാതിൽ തകർത്ത മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടര പവൻ സ്വർണമാലയും ബാഗിൽനിന്നു മൂവായിരം രൂപയും കവർന്നു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
പയ്യോളി - വടകര ദേശീയപാതയിൽനിന്നു നൂറു മീറ്റർ മാത്രം ദൂരമുള്ള തൈവളപ്പിൽ 'തമന്ന' യിൽ ഇസ്മായിലിെൻറ വീട്ടിലാണ് കവർച്ച നടന്നത്. വീടിെൻറ മുൻവാതിലിനോട് ചേർന്ന ജനലുകളിലൊന്ന് ആയുധമുപയോഗിച്ച് തുറന്ന ശേഷം, വാതിലിെൻറ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മുകളിലും താഴെയുമായി അഞ്ച് കിടപ്പ് മുറികളിലായി കുട്ടികളടക്കം ഏഴ് പേർ വീട്ടിലുണ്ടായിരുന്നു.
താഴത്തെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ അണിഞ്ഞ രണ്ടര പവൻ സ്വർണമാലയാണ് കവർന്നത്. ഇവരുടെ മറ്റ് ആഭരണങ്ങളൊന്നും നഷ്ടപെട്ടിട്ടില്ല. ലേഡീസ്ബാഗിൽ സൂക്ഷിച്ച മൂവായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ബാഗ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. പയ്യോളി പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അേന്വഷണമാരംഭിച്ചു.