പയ്യോളിയിൽ വീട്ടമ്മയുടെ രണ്ടര പവൻ കവർന്നു
text_fieldsപയ്യോളി: പയ്യോളിയിൽ വീട്ടമ്മയുടെ രണ്ടര പവൻ സ്വർണ്ണം കവർന്നു. ഗവ.ഹയർ സെക്കപയ്യോളിയിൽ വീട്ടമ്മയുടെ രണ്ടര പവൻ കവർന്നുറി സ്കൂളിന് സമീപം അഞ്ചുകുടി വടക്കയിൽ നാരായണൻ്റെ ഭാര്യ സീതയുടെ (53) കഴുത്തലണിഞ്ഞ മാലയാണ് ഉറക്കത്തിനിടയിൽ വീടിനകത്ത് കയറി മോഷ്ടാവ് മുറിച്ചെടുത്തത്.
ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. പിൻവാതിൽ ഇളക്കി മാറ്റി വെച്ച് മൂവർ സംഘത്തിലൊരാൾ സീതയുടെ കിടപ്പുമുറിയിൽ കയറി കഴുത്തിലണിഞ്ഞ മാല കവർന്നെടുക്കുകയായിരുന്നു. ഉടൻ ഉറക്കമുണർന്ന ഇവർ നിലവിളിച്ച് മുകൾ നിലയിൽ ഉറങ്ങുകയായിരുന്ന മകനെയും ഭാര്യയെയും വിളിച്ചുണർത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. വീടിന് പുറത്ത് കാവൽ നിന്ന ബർമുഡയിട്ട രണ്ട് പേർക്ക് അകത്ത് കയറിയ കള്ളൻ മാല എറിഞ്ഞ് കൊടുക്കുന്നത് സീത കണ്ടിരുന്നു.
സംഭവം കഴിഞ്ഞ് അൽപസമയത്തിന് ശേഷം പള്ളിക്കര റോഡിൽ നിന്ന് ദേശീയപാതയിലേക്ക് തിരിയുന്നതിനിടെ കണ്ണൂർ ശിവപുരം'ലീക്ഷ്മാലയ'ത്തിൽ ലിജിനെ (39) പിടികൂടി. മോഷണസംഘം സഞ്ചരിച്ച ബൈക്ക് രാത്രി പട്രോളിങ്ങിലായിരുന്ന എസ്.എസ്.ഐ. വി.പി. അനിൽകുമാറിൻ്റെയും സംഘത്തിൻ്റെയും മുമ്പിൽപെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

