Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightപലചരക്കുകടക്ക്...

പലചരക്കുകടക്ക് തീപിടിച്ചു; ആസൂത്രിതമെന്ന് സംശയം

text_fields
bookmark_border
പലചരക്കുകടക്ക് തീപിടിച്ചു; ആസൂത്രിതമെന്ന് സംശയം
cancel
camera_alt

പ​യ്യോ​ളി ബീ​ച്ച് റോ​ഡി​ൽ തീ​പി​ടി​ച്ച പ​ല​ച​ര​ക്ക് ക​ട​യി​ൽ പൊ​ലീ​സ് നാ​യ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പ​യ്യോ​ളി: ന​ഗ​ര​ത്തി​ൽ ബീ​ച്ച് റോ​ഡി​ലെ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല​ച​ര​ക്കു​ക​ട​ക്ക് തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം വ​ഴി​യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

ര​ണ്ട് ഷ​ട്ട​റു​ക​ളു​ള്ള ക​ട​യു​ടെ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ചെ​യ്ത ഭാ​ഗ​ത്താ​ണ് തീ​പി​ടി​ച്ച​ത്. ഉ​ട​ൻ വ​ട​ക​ര നി​ന്നെ​ത്തി​യ ര​ണ്ട് യൂ​നി​റ്റ് അ​ഗ്​​നി​ശ​മ​ന​സേ​ന​യും പ​യ്യോ​ളി പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തു​കൊ​ണ്ട് നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ കൂ​ടു​ത​ൽ ദു​ര​ന്ത​മൊ​ഴി​വാ​യി.

അ​തേ​സ​മ​യം, സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. മ​നഃ​പൂ​ർ​വം ആ​രോ തീ​വെ​ച്ച​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. പ​യ്യോ​ളി മ​ധു​ര​ക്ക​ണ്ടി ന​വാ​സി​െൻറ ഉ​ട​മ​സ്ഥ​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. പൊ​ലീ​സ് നാ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ പ​യ്യോ​ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​േ​ന്വ​ഷ​ണ​മാ​രം​ഭി​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്​​ റെ​സ്ക്യൂ ഓ​ഫി​സ​ർ പി.​വി​ജി​ത്ത് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grocery storefire
News Summary - Grocery store on fire; Suspicion of planning
Next Story