ജീവകാരുണ്യത്തിനായി പായസചലഞ്ചിലൂടെ ധനസമാഹരണം
text_fieldsപയ്യോളി രാജീവ് ഗാന്ധി സഹകരണ ആശുപത്രി ആഭിമുഖ്യത്തിൽ നടത്തുന്ന ‘പായസചലഞ്ച്’ സ്വാഗതസംഘം രൂപവത്കരണ യോഗം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്
ഉദ്ഘാടനം ചെയ്യുന്നു
പയ്യോളി: ജീവകാരുണ്യപ്രവർത്തനത്തിന് ധനസമാഹരണം ലക്ഷ്യമിട്ട് പയ്യോളി രാജീവ് ഗാന്ധി സഹകരണ ആശുപത്രി ആഭിമുഖ്യത്തിൽ 'പായസചലഞ്ച്' നടത്തുന്നു.
ഡിസംബർ 21ന് നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുല സ്വാഗതസംഘം രൂപവത്കരിച്ചു. ആശുപത്രിയങ്കണത്തിൽ നടന്ന യോഗം നഗരസഭ ചെയര്മാന് വടക്കയില്‍ ഷഫീഖ് ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി ചെയര്‍മാനും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.ടി. വിനോദ് അധ്യക്ഷത വഹിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്ത് മെംബര്‍ ബിനു കാരോളി ചെയർമാനും കെ.ടി. വിനോദ് ജനറൽ കൺവീനറുമായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ആശുപത്രി സെക്രട്ടറി സി.കെ. ബിന്ദു സ്വാഗതവും ഡയറക്ടര്‍ ദിലീപ് രാജ് പൂവത്തില്‍ നന്ദിയും പറഞ്ഞു.