പയ്യോളി: പട്ടാപകൽ വീടിന് സമീപത്ത് വെച്ച് 80കാരന് വെട്ടേറ്റ സംഭവത്തിൽ വയോധികൻ പിടിയിൽ. പയ്യോളി പുത്തൻമരച്ചാലിൽ കേളപ്പനാണ് (80) വെട്ടേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ അയനിക്കാട് വെസ്റ്റ് യു.പി സ്കൂളിന് സമീപമാണ് സംഭവം.
പ്രതി പുത്തൻ മരച്ചാലിൽ കൃഷ്ണനെ (67) പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ കേളപ്പന്‍റെ സഹോദരൻ രാജനെ പ്രതി കൃഷ്ണൻ അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പറയുന്നു. കേളപ്പന്‍റെ തലയുടെ ഇടത് ഭാഗത്തും കൈക്കുമാണ് വെട്ടേറ്റത്. ആറു തുന്നലുണ്ട്. വെട്ടാന്‍ ഉപയോഗിച്ച കൊടുവാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.