Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightകോവിഡ് വാക്സിൻ:...

കോവിഡ് വാക്സിൻ: ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കമെന്ന്​ പ​രാ​തി

text_fields
bookmark_border
covid vaccination
cancel
camera_alt

ഇരിങ്ങൽ-കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ കുത്തിവെപ്പ് എടുക്കാനായി 

എത്തിയ ആൾക്കൂട്ടം

പ​യ്യോ​ളി (കോഴിക്കോട്​): കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന് സ​ർ​ക്കാ​ർ ഒ​രു​ക്കി​യ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി പ​രാ​തി. കേ​ന്ദ്ര കു​ടും​ബ​ക്ഷേ​മ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​‍െൻറ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി ബു​ക്ക് ചെ​യ്ത​വ​ർ​ക്കാ​ണ് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ദു​രി​തം നേ​രി​ടു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​യ്യോ​ളി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് സ​മീ​പ​ത്തെ മേ​ല​ടി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത് കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്കാ​ണ് ദു​രി​തം നേ​രി​ട്ട​ത്.

ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക്ചെ​യ്ത പ്ര​കാ​രം കു​ത്തി​വെ​പ്പി​നു​ള്ള കേ​ന്ദ്രം, തീ​യ​തി, സ​മ​യം എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​ഹി​തം ര​ണ്ടു​പേ​ർ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ൾ ആ​ദ്യം ഇ​വ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ഏ​റെ നേ​രം ക​ഴി​ഞ്ഞാ​ണ് ഇ​വ​ർ​ക്ക് കു​ത്തി​വെ​പ്പ് ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ ബു​ക്ക് ചെ​യ്ത​വ​രെ തി​രി​ച്ച​യ​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. പ​ക​രം നേ​രി​ൽ​വ​ന്ന് ടോ​ക്ക​ൺ എ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി രാ​വി​ലെ മു​ത​ൽ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ക്കി​ലും തി​ര​ക്കി​ലും വ​രി​നി​ൽ​ക്കു​ന്ന​ത് കൂ​ടു​ത​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

ഇ​രി​ങ്ങ​ൽ കോ​ട്ട​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​ൻ ജ​ന​ക്കൂ​ട്ടം കാ​ണ​പ്പെ​ട്ടു. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി ഓ​ൺ​ലൈ​ൻ സം​വി​ധാ​നം സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വം വി​ല​ങ്ങു​ത​ടി​യാ​വു​ക​യാ​ണ്.

എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്യു​ന്ന​വ​രു​ടെ സ​മ​യ​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് തെ​റ്റി​ദ്ധാ​ര​ണ​ക്ക് ഇ​ട​യാ​യ​തെ​ന്നും ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് വ​ഴി എ​ത്തി​യ​വ​ർ​ക്കും ടോ​ക്ക​ൺ എ​ടു​ത്ത​വ​ർ​ക്കും അ​ട​ക്കം തി​ങ്ക​ളാ​ഴ്ച എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് വാ​ക്സി​ൻ കു​ത്തി​വെ​പ്പ് ന​ട​ത്തി​യെ​ന്നും മേ​ല​ടി സി.​എ​ച്ച്.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വാക്സിന്​ രജിസ്​റ്റർ ചെയ്തവരെ മടക്കിയയച്ചത് പ്രതിഷേധാർഹം –ബി.ജെ.പി

പ​യ്യോ​ളി: 'ആ​രോ​ഗ്യ​സേ​തു' അ​ട്ടി​മ​റി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് കൃ​ത്രി​മ​ക്ഷാ​മം സൃ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ആ​ളു​ക​ളു​ടെ കൂ​ടി​ച്ചേ​ര​ൽ ഒ​ഴി​വാ​ക്കാ​ൻ മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​ൻ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത് വ​രു​ന്ന​വ​രെ വാ​ക്സി​ൻ കൊ​ടു​ക്കാ​തെ മ​ട​ക്കി​യ​യ​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ബി.​ജെ.​പി.

ഇ​ത്ത​രം നി​ല​പാ​ട് പു​ല​ർ​ത്തു​ന്ന തി​ക്കോ​ടി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ് ചെ​റു​കു​ന്നു​മ്മ​ൽ, പ​യ്യോ​ളി സൗ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​സി. ബ​ബി​ത്ത് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination#Covid19
News Summary - covid Vaccine: Complaint over removal of online booking system
Next Story