Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightതുറയൂർ ബി.ടി.എം ഹയർ...

തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

text_fields
bookmark_border
Childrens short film
cancel

തുറയൂർ : ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ 10 ക്ലാസ് ഡി ഡിവിഷനിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വചിത്രം 'ഹോപ്പ്' സിനിമാ സംഗീത സംവിധായകൻ അനുരാഗ് റാം പ്രകാശനം ചെയ്തു. കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, കലാസംവിധാനം, അഭിനയം തുടങ്ങി എല്ലാ മേഖലകളും കൈകാര്യം ചെയ്തത് കുട്ടികൾ തന്നയാണ്. കലാ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായുള്ള സിനിമാ പഠനവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ സിനിമ നിർമ്മിച്ചത്.

ചടങ്ങിൽ പ്രധാനാധ്യാപിക പി.​ സുചിത്ര, സ്റ്റാഫ് സെക്രട്ടറി സി.എ. നൗഷാദ്, കലാധ്യാപകൻ ആർ. ശരത്, ക്ലാസ് ടീച്ചർ ആർ.പി. ഷോബിദ് എന്നിവരും സ്കൂളിലെ മറ്റ് അധ്യാപകരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short film
News Summary - Children's short film released
Next Story