പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ ക്രിറ്റിക്കൽ കണ്ടെയ്ൻമെൻറ് സോണായ ഒമ്പതാം വാര്‍ഡിലെ പുറക്കാട് വെസ്റ്റിൽ വീട്ടില്‍ നൂലുകെട്ട് ചടങ്ങ് നടത്തിയതിന് ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു.
ഒരു വിധ ചടങ്ങുകളും നടത്താന്‍ അനുമതിയില്ലാത്തതാണ് ക്രിറ്റിക്കൽ കണ്ടെയ്ൻമെൻറ് സോണുകള്‍. ഇത് ലംഘിച്ച് ആളുകളെ ക്ഷണിച്ച് വീട്ടില്‍ ചടങ്ങ് നടത്തിയതിനാണ് ഗൃഹനാഥനെതിരെ പയ്യോളി പൊലീസ് കേസെടുത്തത്.
വരും ദിവസങ്ങളിലും ലോക്ഡൗൺ ലംഘന നടപടികള്‍ ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.