Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightബസ് യാത്രക്കിടയിൽ...

ബസ് യാത്രക്കിടയിൽ കുഞ്ഞിന്റെ സ്വർണം കവർന്നു

text_fields
bookmark_border
ബസ് യാത്രക്കിടയിൽ കുഞ്ഞിന്റെ സ്വർണം കവർന്നു
cancel
camera_alt

representational image

പ​യ്യോ​ളി: സ്വ​കാ​ര്യ​ബ​സ് യാ​ത്ര​ക്കി​ട​യി​ൽ മാ​താ​വി​നൊ​പ്പം സ​ഞ്ച​രി​ക്ക​വെ മൂ​ന്നു വ​യ​സ്സു​കാ​രി​യു​ടെ സ്വ​ർ​ണ​പ്പാ​ദ​സ​രം ക​വ​ർ​ന്ന​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ പ​യ്യോ​ളി ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം. വ​ട​ക​ര-​പേ​രാ​മ്പ്ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ കു​ട്ടി​യു​മാ​യി മാ​താ​വ് ക​യ​റ​വേ​യാ​ണ് ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത്.

അ​ര​പ്പ​വ​നോ​ളം തൂ​ക്കം​വ​രു​ന്ന ആ​ഭ​ര​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ആ​ഭ​ര​ണം മോ​ഷ്ടാ​വ് ത​ട്ടി​പ്പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ മു​റി​വേ​റ്റ​തി​നെ തു​ട​ർ​ന്ന് ബാ​ലി​ക ഉ​റ​ക്കെ ക​ര​ഞ്ഞ​പ്പോ​ഴാ​ണ് പാ​ദ​സ​രം ന​ഷ്ട​പ്പെ​ട്ട വി​വ​രം മാ​താ​വി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും കൊ​ണ്ട് ബ​സ് പ​യ്യോ​ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold stolengold
News Summary - Babys gold stolen during bus journey
Next Story