Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightമൂന്നുപേരെ കടിച്ച്...

മൂന്നുപേരെ കടിച്ച് ചത്തനിലയിൽ കണ്ടെത്തിയ നായ്ക്ക് പേവിഷബാധ

text_fields
bookmark_border
dog died
cancel
camera_alt

representational image

പ​യ്യോ​ളി: അ​യ​നി​ക്കാ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മൂ​ന്നു​പേ​രെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യെ​ന്ന് സ്ഥി​രീ​ക​ര​ണം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് പി​ഞ്ചു​കു​ഞ്ഞി​നെ​യും വി​ദ്യാ​ർ​ഥി​നി​യെ​യും ഒ​രു മ​ധ്യ​വ​യ​സ്ക​യെ​യും നാ​യ് ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. മൂ​വ​ർ​ക്കും വീ​ട്ടു​മു​റ്റ​ത്തു നി​ന്നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച നാ​യ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​രും ചേ​ർ​ന്ന് ജ​ഡം ക​ണ്ണൂ​രി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​തോ​ടെ​യാ​ണ് ഫ​ലം പോ​സ​റ്റി​വാ​ണെ​ന്ന റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ ല​ഭി​ച്ച​ത്. ഇ​തോ​ടെ പേ​പ്പ​ട്ടി ക​ടി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്തെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും മ​റ്റു തെ​രു​വു​നാ​യ്ക്ക​ളെ​യും നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogdiedrabies
News Summary - A dog found dead after biting three people was infected with rabies
Next Story