പയ്യാനക്കൽ ഗ്രൗണ്ട് യാഥാർഥ്യമായില്ല
text_fieldsപയ്യാനക്കൽ ഗ്രൗണ്ടിന് കണ്ടെത്തിയ സ്ഥലം
കോഴിക്കോട്: വർഷങ്ങളായി പറഞ്ഞുകേൾക്കുന്ന പയ്യാനക്കലിലെ കളിസ്ഥലം ഇനിയും യാഥാർഥ്യമായില്ല. പയ്യാനക്കൽ പട്ടർതൊടിയിൽ 1.85 ഏക്കർ സ്ഥലം കളിസ്ഥലത്തിന് ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും കളിസ്ഥലത്തിന് പറ്റിയ സ്ഥലമല്ലെന്ന് കണ്ടെത്തി തിരികെ കൊടുക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു.
പിന്നീട് വിവിധ രാഷ്ട്രീയ പാർട്ടികളും പ്രദേശവാസികളും തുടർച്ചയായി സമരം നടത്തിയിരുന്നു. തുടർന്ന് ഗ്രൗണ്ട് കോർപറേഷൻ ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും ഒന്നും മുന്നോട്ടുപോയില്ല. കേസുകളും മറ്റുമായി ഗ്രൗണ്ട് എന്ന സ്വപ്നം വിസ്മൃതിയിലേക്ക് പോവുന്നു.
ബജറ്റിൽ പറയുമെങ്കിലും സ്ഥലം ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. പയ്യാനക്കൽ ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഗ്രൗണ്ട് ഉപകാരപ്രദമാവും. ഫുട്ബാൾ കമ്പക്കാരേറെയുള്ള മേഖലയിൽ ടർഫ് പോലുമില്ലാത്തതിനാൽ കടൽതീരമാണ് ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

