Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാ​വ​ങ്ങാ​ട്...

പാ​വ​ങ്ങാ​ട് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം; സ്കൂ​ട്ട​ർ ന​ശി​പ്പി​ച്ചു

text_fields
bookmark_border
തെ​രു​വു​നാ​യ​്ക്ക​ൾ ന​ശി​പ്പി​ച്ച സ്കൂ​ട്ട​ർ
cancel
camera_alt

തെ​രു​വു​നാ​യ​്ക്ക​ൾ ന​ശി​പ്പി​ച്ച സ്കൂ​ട്ട​ർ

കോ​ഴി​ക്കോ​ട്: പാ​വ​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ശ​ല്യം രൂ​ക്ഷം. പ​ക​ൽ-​രാ​ത്രി വ്യ​താ​സി​ല്ലാ​തെ നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണ്. സ​ന്ധ്യ​യോ​ട​ടു​ത്ത് കൂ​ട്ട​മാ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് നാ​യ്ക്ക​ൾ എ​ത്തു​ന്ന​ത്. ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തും വീ​ട്ടി​ൽ ക​യ​റി ചെ​രു​പ്പ് മു​ത​ലാ​യ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്. കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി ക​ട​ന്ന് വീ​ട്ട​മ്മ​യു​ടെ സ്കൂ​ട്ട​ർ ന​ശി​പ്പി​ച്ചു. പാ​വ​ങ്ങാ​ട് സ്വ​ദേ​ശി​നി കൈ​ത​കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​മീ​ല​യു​ടെ സ്കൂ​ട്ട​റാ​ണ് തെ​രു​വു​നാ​യ്ക്കൾ ന​ശി​പ്പി​ച്ച​ത്. സ്കൂ​ട്ട​റി​ന​ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ചെ​റി​യ പൂ​ച്ച​ക്കു​ട്ടി​ക​ളേ​യും നാ​യ​ക​ൾ കൊ​ന്നു. സ്കൂ​ട്ട​റി​ലെ വ​യ​ർ ക​ണ​ക്ഷ​ൻ പോ​ലും ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. സ്കൂ​ട്ട​റി​ന് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് വീ​ട്ട​മ്മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogPavangad
News Summary - Pavangad street dog nuisance; scooter was destroyed
Next Story