കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ കാണാതായി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽനിന്ന് രോഗിയെ കാണാതായി. തിരുത്തിയാട് താഴത്തേടത്ത് പറമ്പ് ബാലമന്ദിരത്തിൽ കെ. അശോക്രാജി (58) നെയാണ് ബുധനാഴ്ച മുതൽ കാണാതായത്.
മാനസിക അസ്വാസ്ഥ്യമുള്ള ഇയാളെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീടിന് സമീപമുള്ള റോഡിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച് ഗ്ലൂക്കോസ് നൽകിയിരുന്നു.
അടുത്ത ദിവസം രാവിലെ ഏഴരയോടെ സ്കാനിങ്ങിന് കൊണ്ടുപോകാൻ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരമറിഞ്ഞതെന്ന് സഹോദരൻ സിദ്ധാർഥൻ പറഞ്ഞു.
മെഡിക്കൽ കോളജ് അധികൃതരെയും അത്യാഹിതവിഭാഗത്തിലുണ്ടായിരുന്ന പൊലീസിനെയും വിവരം അറിയിച്ചു.

