Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരോഗികളുടെ പ്രവാഹം;...

രോഗികളുടെ പ്രവാഹം; വരാന്തയിലും ഇടമില്ല

text_fields
bookmark_border
Calicut Medical College
cancel
camera_alt

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​രാ​ന്ത​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ

കോ​ഴി​ക്കോ​ട്: ഡെ​ങ്കി, പ​ക​ർ​ച്ച​പ്പ​നി, എ​ലി​പ്പ​നി അ​ട​ക്ക​മു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ വ​രാ​ന്ത​യും നി​റ​ഞ്ഞു​ക​വി​ഞ്ഞ് രോ​ഗി​ക​ൾ. വ​രാ​ന്ത​യി​ൽ​പോ​ലും പാ​യ് വി​രി​ച്ച് കി​ട​ക്കാ​ൻ ഇ​ടം​കി​ട്ടാ​തെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ന​ട്ടം​തി​രി​യു​ന്ന അ​വ​സ്ഥ​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ.

31 പേ​രെ മാ​ത്രം കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള മെ​ഡി​സി​ൻ വാ​ർ​ഡി​ലേ​ക്ക് ചൊ​വ്വാ​ഴ്ച പു​തി​യ അ​ഡ്മി​റ്റ് രോ​ഗി​ക​ൾ കൂ​ടി എ​ത്തി​യ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 91 ആ​യി. ഇ​തോ​ടെ വ​രാ​ന്ത​യി​ൽ പാ​യ് വി​രി​ച്ച് കി​ട​ക്കാ​ൻ​പോ​ലും സ്ഥ​ലം ല​ഭി​ക്കാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് രോ​ഗി​ക​ൾ. മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ 35 വെ​ന്റി​ലേ​റ്റ​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​ത് എ​പ്പോ​ഴും നി​റ​ഞ്ഞി​രി​ക്കും. ഒ.​പി​യി​ൽ​നി​ന്നും കാ​ഷ്വാ​ലി​റ്റി​യി​ൽ​നി​ന്നും രോ​ഗി​ക​ൾ വാ​ർ​ഡു​ക​ളി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ര​ണ്ട് ഇ​രി​ട്ടി​യി​ല​ധി​കം രോ​ഗി​ക​ളാ​ണ് ക​ട്ടി​ൽ കി​ട്ടാ​തെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ല​ത്തു​കി​ട​ക്കു​ന്ന​ത്. ​ഡെ​ങ്കി, ഹെ​പ്പ​റ്റൈ​റ്റി​സ്, എ​ലി​പ്പ​നി തു​ട​ങ്ങി​യ രോ​ഗി​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കൂ​ടു​ത​ലാ​യി എ​ത്തു​ന്ന രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​രും പ​റ​യു​ന്നു. ക​ട്ടി​ലി​ല്ലാ​തെ നി​ല​ത്ത് പാ​യ് വി​രി​ച്ച് കി​ട​ക്കു​ന്ന​ത് കാ​ര​ണം രോ​ഗി​ക​ൾ​ക്ക് ഡ്രി​പ് ക​യ​റ്റു​ന്ന​തി​നും മ​റ്റും പ്ര​യാ​സം നേ​രി​ടു​ന്നു.

രോ​ഗി​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത് ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും ജോ​ലി​ഭാ​രം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തു​കാ​ര​ണം കൂ​ടു​ത​ൽ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള, ഗു​രു​ത​ര അ​സു​ഖ​മു​ള്ള രോ​ഗി​ക​ൾ​ക്ക് വേ​ണ്ട​ത്ര പ​രി​ച​ര​ണം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും. ന​ഴ്സു​മാ​രു​ടെ ക്ഷാ​മ​വും പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു. മി​ക്ക വാ​ർ​ഡു​ക​ളി​ലും ഒ​രു ഷി​ഫ്റ്റി​ൽ ഒ​രു സ്റ്റാ​ഫ് ന​ഴ്സ് മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളു. ഗു​രു​ത​ര അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​രും ശ​സ്ത്ര​ക്രി​യ കാ​ത്തി​രി​ക്കു​ന്ന​വ​രും വ​രെ വ​രാ​ന്ത​യി​ൽ കി​ട​ക്കു​ന്നു​ണ്ട്.


‘റ​ഫ​റ​ൽ നോ​ഡ​ൽ ഓ​ഫി​സ​റെ നി​യ​മി​ക്ക​ണം’

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലാ​തെ രോ​ഗി​ക​ളെ റ​ഫ​ർ ചെ​യ്യു​ന്ന​ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. വി​ദ​ഗ്ധ​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യേ​ണ്ട​തെ​ങ്കി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് എ​ല്ലാ​ത​രം രോ​ഗി​ക​ളെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന പ്ര​വ​ണ​താ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ റ​ഫ​റ​ൽ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കി നി​യ​ന്ത്രി​ച്ചാ​ൽ തി​ര​ക്ക് കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​ന് നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കു​ക​യും അ​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ രോ​ഗി​ക​ളെ റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​രീ​തി​യി​ലേ​ക്ക് മാ​റ​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ദി​നം​പ്ര​തി ഒ.​പി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച 500ല​ധി​കം പേ​രാ​ണ് മെ​ഡി​സി​ൻ ഒ.​പി​യി​ൽ ചി​കി​ത്സ​ക്ക് എ​ത്തി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ചി​കി​ത്സ​ച്ചെ​ല​വ് താ​ങ്ങാ​ൻ ക​ഴി​യാ​തെ വ​രു​ന്ന രോ​ഗി​ക​ൾ വേ​ഗ​ത്തി​ൽ അ​ഡ്മി​റ്റ് എ​ടു​ക്കു​ന്ന​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - patient flow; There is no space in the verandah either
Next Story