കോഴിക്കോട് ഭാഗിക ലോക്ഡൗണിൽ സ്വകാര്യ ബസുകളിലേറെയും ഓടിയില്ല; പി.എസ്.സി പരീക്ഷാർഥികൾ വലഞ്ഞു
text_fieldsകോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ക്രിസ്ത്യന്‍ കോളജിന് സമീപം പൊലീസ് നടത്തിയ പരിശോധന
കോഴിക്കോട്: കോവിഡ് അതിവ്യാപനത്തെ തുടർന്ന് ജില്ലയിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമേർപ്പെടുത്തിയ ഞായറാഴ്ച സ്വകാര്യ ബസുകളിൽ ഏറെയും സർവിസ് നടത്തിയില്ല. ഇത് പി.എസ്.സി പരീക്ഷാർഥികെള വലച്ചു. നിരവധി പേർ ദൂരസ്ഥലങ്ങളിലുള്ള പരീക്ഷ സെൻററുകളിലെത്താൻ ആവശ്യത്തിന് വാഹനങ്ങൾ ലഭിക്കാതെ നട്ടം തിരിഞ്ഞു.
നിയന്ത്രണങ്ങളേർപ്പെടുത്തി കലക്ടർ സാംബശിവറാവു ഇറക്കിയ ഉത്തരവിൽ തന്നെ പൊതുഗതാഗത സംവിധാനം സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആളുകൾ ഏറെയും പുറത്തിറങ്ങില്ലെന്നതടക്കം മുൻനിർത്തിയാണ് മിക്ക ബസുകളും സർവിസ് നടത്താതിരുന്നത്. 45 ബസ് സർവിസുള്ള കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ കേവലം എട്ടെണ്ണമാണ് ഓടിയത്. നരിക്കുനി, മുക്കം, കൊടുവള്ളി, െകായിലാണ്ടി, രാമനാട്ടുകര, കുറ്റ്യാടി, ചെറുകുളം റൂട്ടുകളിലും ബസുകൾ കുറവായിരുന്നു.
ദീർഘദൂര ബസുകളിൽ ചിലതും സർവിസ് നടത്തിയില്ല. അതിനിടെ സർവിസ് നടത്തിയ ബസിൽ അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയെന്ന് ചൂണ്ടിക്കാണ്ടി കോഴിക്കോട് -കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിെനതിെര നടക്കാവ് പൊലീസ് നടപടി സ്വീകരിച്ചു. പി.എസ്.സി പരീക്ഷക്കുള്ളവരാണ് ബസിൽ നിന്ന് യാത്ര ചെയ്തതെന്നാണ് ബസുകാർ പറയുന്നത്.
ജില്ലയിലെ എഴുപത് ശതമാനം ബസുകളും സർവിസ് നടത്തിയിട്ടില്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എം. തുളസീദാസ് പറഞ്ഞു. നിലവിൽ നഷ്ടമാണ്. അതിനിെടയാണ് ആളുകൾ നിന്ന് സഞ്ചരിക്കുന്നുെവന്ന് ചൂണ്ടിക്കാട്ടി കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ കേസെടുക്കുന്നത്. കണ്ടക്ടർമാർ പറഞ്ഞാൽ യാത്രക്കാർ ബസിൽ കയറാതിരിക്കില്ല. അതിനാൽ, തിരക്കുള്ള റൂട്ടുകളിലെ ബസുകളിൽ പൊലീസുകാരെ നിയോഗിച്ച് യാത്രക്കാെര നിയന്ത്രിക്കുകയേ നിർവാഹമുള്ളൂ.
നിലവിലെ അവസ്ഥ തുടർന്നാൽ അടുത്തമാസം ഒന്നുമുതൽ മിക്ക ബസുകളും പൂർണമായും സർവിസ് നിർത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൂരസ്ഥലങ്ങളിലുള്ള പരീക്ഷ സെൻററുകളിലെത്താൻ ആവശ്യത്തിന് വാഹനങ്ങൾ ലഭിക്കാതെ പി.എസ്.സി പരീക്ഷാർഥികൾ നട്ടം തിരിഞ്ഞു. ഉച്ചക്ക് ഒന്നര മുതൽ മൂന്നേകാൽ വരെയായിരുന്നു പരീക്ഷ. ഗ്രാമപ്രദേശത്തുനിന്നുള്ളവരാണ് കൂടുതല്‍ പ്രയാസത്തിലായത്. ഇവിടങ്ങളില്‍ ബസുകള്‍ വളരെ കുറവായിരുന്നു. ഒരു മണിക്കൂറിലധികം കാത്തുനിന്നതിനുശേഷമാണ് ബസുകള്‍ ലഭിച്ചത്. നഗരത്തിലും ബസുകള്‍ കുറഞ്ഞതോടെ ദീര്‍ഘസമയം ആളുകള്‍ക്ക് ബസ്സ്റ്റാന്‍ഡുകളില്‍ കാത്തിരിക്കേണ്ടി വന്നു.
ബസില്ലാത്തതിനാല്‍ പലരും ഓട്ടോ ടാക്സികളെ ആശ്രയിക്കുകയായിരുന്നു. നിരവധി പേർ സ്വന്തം വാഹനങ്ങളിലും പരീക്ഷക്കെത്തി. ആളുകൾ നിന്ന് യാത്ര ചെയ്ത വാഹനങ്ങൾക്ക് പൊലീസ് പിഴയിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് ബസുകള്‍ സര്‍വിസുകള്‍ കുറച്ചതെന്ന് ഓള് കേരള ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹിയായ രാധാകൃഷ്ണന് പറഞ്ഞു. ഞായറാഴ്ച പത്തുശതമാനം ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്. ദിനംപ്രതി മേഖല കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

