Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാറിയിലേക്കുള്ള വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് ഭീഷണിയാകുന്നു

text_fields
bookmark_border
നന്മണ്ട-നരിക്കുനി റോഡിൽ എളമ്പിലാശ്ശേരി താഴത്താണ് കണ്ടോത്ത് കണ്ടി ക്വാറിയിലേക്ക് കരിങ്കല്ലെടുക്കാൻ പോകുന്ന ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്
illegal parking
cancel

നന്മണ്ട: ക്വാറിയിലേക്കുള്ള വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. നന്മണ്ട-നരിക്കുനി റോഡിൽ എളമ്പിലാശ്ശേരി താഴത്താണ് കണ്ടോത്ത് കണ്ടി ക്വാറിയിലേക്ക് കരിങ്കല്ലെടുക്കാൻ പോകുന്ന ടിപ്പറുകളും ലോറികളും അനധികൃതമായി പാർക്ക് ചെയ്യുന്നത്.

നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ, അമ്പലപ്പൊയിൽ സ്കൂൾ, മാപ്പിള എൽ.പി സ്കൂളുകളിലെയെല്ലാം വിദ്യാർഥികൾ പോകുന്നത് നന്മണ്ട-നരിക്കുനി റോഡ് വഴിയാണ്. റോഡരികിലൂടെ നടക്കേണ്ട കാൽനടക്കാരും വിദ്യാർഥികളും ജീവൻ പണയംവെച്ചു വേണം നടന്നു പോവാൻ.

സ്കൂൾ സമയങ്ങളിൽ ക്വാറികളുടെ പ്രവർത്തനമോ, കരിങ്കല്ലുമായി വാഹനങ്ങൾ പോവുകയോ ചെയ്യരുതെന്നാണ് നിയമമെങ്കിലും ഇവിടെയെല്ലാം കാറ്റിൽ പറത്തുകയാണെന്ന് പരിസരവാസികൾ പറയുന്നു. ചുരുങ്ങിയപക്ഷം വിദ്യാർഥികൾ കടന്നുപോകുന്നത് വരെയെങ്കിലും അനധികൃത പാർക്കിങ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിന് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parking of vehicles on the road leading to the quarry poses a threat
Next Story