Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇതാ, പുതിയ പരാദ...

ഇതാ, പുതിയ പരാദ കടന്നലുകൾ

text_fields
bookmark_border
ഇതാ, പുതിയ പരാദ കടന്നലുകൾ
cancel
camera_alt

പാരസ്​റ്റിഫാനിലസ്​ നരേന്ദ്രാനി, ഫോനടോപസ്​ സുരേശാനി

കോഴിക്കോട്​: മനുഷ്യരെ ആക്രമിക്കാത്ത, ഉപകാരിയായ അപൂർവയിനം പരാദ കടന്നലുകളെ കണ്ടെത്തി മലയാളികളടങ്ങുന്ന ഗവേഷക സംഘം. സ്​റ്റിഫാനിഡേ കുടുംബത്തിൽ​െപ്പട്ട കുഞ്ഞൻ കടന്നലുകൾക്ക്​ പ്രമുഖ മലയാളി ശാസ്​ത്രജ്ഞരുടെ പേരിട്ടതോടെ അഞ്ചംഗ സംഘത്തി​െൻറ ഗവേഷണം ശ്രദ്ധേയമാകുകയാണ്​. ഇടുക്കി ഏലപ്പാറയിൽനിന്ന്​ ലഭിച്ച പരാദ കടന്നലിന്​ ' പാരസ്​റ്റിഫാനിലസ്​ നരേന്ദ്രാനി'എന്നാണ്​ പേര്​ വിളിച്ചത്​.

ഉത്തർ പ്രദേശിലെ ലളിത്​പുർ ജില്ലയിലെ ബബിന ഗ്രാമത്തിൽനിന്ന്​ കണ്ടെത്തിയ കടന്നലിന്​ 'ഫോനടോപസ്​ സുരേശാനി' എന്നാണ്​ ​േപര്​. ഗവേഷണരംഗത്തെ പ്രമുഖരായ ഡോ. ടി.സി നരേന്ദ്ര​െൻറയും ഡോ. പി.എം സുരേശ​െൻറയും ബഹുമാനാർഥമാണ്​ ഈ​ പേരിട്ടത്​. ഡോ. നരേന്ദ്രൻ കാലിക്കറ്റ്​ സർവകലാശാലയിൽ വകുപ്പ്​ തലവനായിരുന്നു. സുവോളജിക്കൽ സർവേ ഓഫ്​ ഇന്ത്യയുടെ കോഴിക്കോട്​ കേന്ദ്രത്തിൽ ഓഫിസറാണ്​ സുരേശൻ. മറ്റ്​ മൂന്നു തരം പരാദ കടന്നലുകളെക്കൂടി രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

ഫോനടോപസ്​ ചരേഷി, മെഗിഷസ്​ രഞ്​ജിത്തി, പാരസ്​റ്റിഫാനില്ലസ്​ റഡക്​ട്​സ്​ എന്നിവയാണിവ​. സ്​റ്റിഫാനസ്​ ജനുസിൽപ്പെട്ട ഒരു കടന്നലിനെ നികോബർദ്വീപിൽനിന്ന്​ കണ്ടെത്തിയതും ഗവേഷകസംഘത്തിന്​ അഭിമാനനേട്ടമായി. ചൈനയിലെ ഉയർന്ന പ്രദേശമായ യുനാൻ പ്രവിശ്യയിൽ മാത്രംകാണുന്ന ഒരു തരം കടന്നലിനെ കന്യാകുമാരി വന്യജീവ സംരക്ഷണകേന്ദ്രത്തിൽനിന്ന്​ കിട്ടി.

നേരിട്ട്​ കണ്ണിൽപ്പെടാത്തതും വലിപ്പമില്ലാത്തതുമായ പരാദ കടന്നലുകളെ കണ്ടെത്തുന്നത്​ അപൂർവമാണ്​. സാധാരണ കടന്നലുകൾ ആക്രമണകാരികളും വലുപ്പമുള്ളവയുമാണെങ്കിൽ പരാദ കടന്നലുകൾ സമാധാനപ്രിയരും ഉപകാരികളുമാണ്​. വണ്ടുകളുടെയും പുഴുക്കളുടെയും ഉള്ളിൽ മുട്ടയിട്ട്​ പുറത്തുവരുന്നതാണ്​ ഇവയുടെ രീതി. മരം തുരക്കുന്ന, ഉപദ്രവകാരികളായ വണ്ടുകളെ നശിപ്പിക്കാനും കഴിയും.

കാലിക്കറ്റ്​ സർവകലാശാല സീനിയർ റിസർച്ച്​ ഫെലോ സി. ബിനോയ്​, കോഴിക്കോട്​ മലബാർ ക്രിസ്​ത്യൻ കോളജിലെ എസ്​. സന്തോഷ്​, കോഴിക്കോട്​ സുവോളജിക്കൽ സർവേ ഓഫ്​ ഇന്ത്യയിലെ ഡോ. പി. ഗിരീഷ്​ കുമാർ, കൊൽക്കത്ത സുവോളജിക്കൽ സർവേ ഓഫ്​ ഇന്ത്യയിലെ ഡോ. എസ്​. ഷീല, ചൈനയിലെ സിൻജ്യാങ്​ സർവകലാശാലയിലെ ഡോ. വാൻ ആഷ്​ടർ ബർഗ്​ എന്നിവരാണ്​ ഗവേഷകസംഘത്തിലുണ്ടായിരുന്നത്​. പ്രശസ്​തമായ 'സൂടാക്​സ' ജേണലിൽ ഈ കണ്ടുപിടിത്തം കഴിഞ്ഞ ദിവസം ഗവേഷണലേഖനമായി പ്രസിദ്ധീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parasiteidukki forest
Next Story