നേട്ടങ്ങൾ കൈവരിച്ച പാരാപ്ലീജിക് വിഭാഗക്കാരെ ആദരിക്കുന്നു
text_fieldsകോഴിക്കോട്: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പാരാപ്ലീജിക് വിഭാഗത്തിലുള്ളവരെ (നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരക്ക് താഴെ തളർന്നവർ) പീപ്പിൾസ് ഫൗണ്ടേഷൻ ആദരിക്കുന്നു. കല, സാംസ്കാരികം, വിദ്യാഭ്യാസം, സംരംഭകത്വം, സാങ്കേതിക വിദ്യ, സാമൂഹിക പ്രവർത്തനം, സ്പോർട്സ്, സയൻസ് ആൻഡ് മെഡിസിൻ, പൊതുസേവനം, സാഹിത്യം, മാധ്യമ പ്രവർത്തനം, സ്ത്രീ ശാക്തീകരണം, മോട്ടിവേറ്റർ തുടങ്ങി വിവിധ മേഖലകളിൽ പാരാപ്ലീജിക് ആയതിനു ശേഷം നേട്ടങ്ങൾ കൈവരിച്ചവരെയാണ് ആദരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പാരാപ്ലീജിക് വിഭാഗത്തിലുള്ളവർക്ക് നേരിട്ട് എൻട്രികൾ നൽകാം. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നോമിനേറ്റ് ചെയ്ത് എൻട്രികൾ സമർപ്പിക്കുകയും ചെയ്യാം. നേട്ടങ്ങളെക്കുറിച്ച് 100 വാചകത്തിൽ കവിയാത്ത കുറിപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ലഭിക്കുന്ന എൻട്രികളിൽനിന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചുമതലപ്പെടുത്തുന്ന പ്രത്യേക ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക.
എൻട്രികൾ info@peoplesfoundation.org എന്ന മെയിലിലേക്ക് 2024 സെപ്റ്റംബർ 30നകം സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0495 2743701, 9846888700.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

