Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടികൾ നോക്കി പറയും...

കൊടികൾ നോക്കി പറയും കുഞ്ഞു ഉമർ, രാജ്യങ്ങളുടെ പേരുകൾ

text_fields
bookmark_border
കൊടികൾ നോക്കി പറയും കുഞ്ഞു ഉമർ, രാജ്യങ്ങളുടെ പേരുകൾ
cancel

പ​ന്തീ​രാ​ങ്കാ​വ്: 195 രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ കൊ​ടി​ക​ൾ നോ​ക്കി പ​റ​ഞ്ഞ ആ​റ് വ​യ​സ്സു​കാ​ര​ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​െൻറ ആ​ദ​ര​വ്. കാ​രാ​ട് പൊ​ന്നേം​പാ​ടം സ്വ​ദേ​ശി​യും മ​സ്ക​ത്തി​ൽ ആ​ർ​ട്ട് ഡ​യ​റ​ക്ട​റു​മാ​യ പി.​ടി. റ​വാ​ബി​െൻറ​യും കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി എം.​എ. സാ​ലി​ഹ​യു​ടെ​യും മ​ക​ൻ ഒ​മ​ർ സ​ലാ​മി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ദ​ര​വ് ല​ഭി​ച്ച​ത്.

സ​ഹോ​ദ​ര​ന് വേ​ണ്ടി വാ​ങ്ങി​യ 30 രാ​ജ്യ​ങ്ങ​ളു​ടെ കൊ​ടി​ക​ളു​ള്ള പു​സ്ത​ക​ത്തി​ൽ​നി​ന്ന് കൊ​ടി നോ​ക്കി രാ​ജ്യ​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞ് ഒ​മ​ർ മൂ​ന്നാം വ​യ​സ്സി​ൽ​ത​ന്നെ ത​െൻറ ക​ഴി​വ് തെ​ളി​യി​ച്ചി​രു​ന്നു. മ​സ്ക​ത്തി​ലാ​യി​രു​ന്ന സാ​ലി​ഹ​യും മ​ക്ക​ളും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സാ​ലി​ഹ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളു​ടെ കൊ​ടി​യു​ള്ള പു​സ്ത​കം വാ​ങ്ങി മ​ക​ന് ന​ൽ​കി​യ​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ ഒ​മ​ർ സ​ലാ​മി​ന് കൊ​ടി നോ​ക്കി നി​ഷ്​​പ്ര​യാ​സം രാ​ജ്യ​ങ്ങ​ളു​ടെ പേ​ര് പ​റ​യാ​ൽ ക​ഴി​ഞ്ഞു. ഒ​രു മി​നി​ട്ടും 49 സെ​ക്ക​ൻ​ഡ്​ സ​മ​യ​വും കൊ​ണ്ടാ​ണ് ഒ​മ​ർ സ​ലാം 195 രാ​ജ്യ​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞ​ത്. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​നെ കു​റി​ച്ച​റി​ഞ്ഞ സാ​ലി​ഹ അ​വ​രെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​മ​റി​നെ തേ​ടി ആ​ദ​ര​വെ​ത്തി​യ​ത്. കെ​ൻ​സ് റ​ഹ്മാ​ൻ, ഈ​സ സെ​യി​ൻ എ​ന്നി​വ​രാ​ണ് ഒ​മ​റി​െൻറ സ​ഹോ​ദ​ര​ങ്ങ​ൾ. മൂ​വ​രും മ​സ്ക​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഒ​മ​ർ സ​ലാം ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. പാ​ലാ​ഴി ഹൈ​ലൈ​റ്റ് റ​സി​ഡ​ൻ​സി​യി​ലാ​ണ് താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Book Of Records
News Summary - Baby Umar looks at the flags and says the names of the countries
Next Story