പന്തീരാങ്കാവിലെ എ.ടി.എം ഉപയോഗം; പ്രചരിക്കുന്നത് വ്യാജസന്ദേശം
text_fieldsപന്തീരാങ്കാവ്: ഒളവണ്ണയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവർ എസ്.ബി.ഐ എ.ടി.എം ഉപയോഗിച്ചതിനാൽ, പിന്നീട് എ.ടി.എമ്മിലെത്തിയവരെല്ലാം ക്വാറൻറീനിൽ പോവണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രചരിക്കുന്ന സോഷ്യൽ മീഡിയ സന്ദേശങ്ങൾ വ്യാജമാണെന്ന് ആരോഗ്യ പ്രവർത്തകർ. അങ്ങനെയൊരു നിർദേശവും ആരോഗ്യ വകുപ്പ് നൽകിയിട്ടില്ല. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം വിശ്വസിച്ച് നിരവധി പേരാണ് ആശങ്കയോടെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുന്നത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവർ സന്ദർശനം നടത്തിയ പെരുമണ്ണയിലെ ബന്ധുവീട്ടിലുള്ളവരെ ഞായറാഴ്ച സ്രവ പരിശോധനക്ക് വിധേയമാക്കി. ഇവർ നിരീക്ഷണത്തിലാണ്. രണ്ട് പേരുടെ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് കരുതുന്നത്. കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച ഒളവണ്ണയിൻ പൊലീസ് പരിശോധന കർശനമാക്കി. സമീപ പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന റോഡും പാലങ്ങളും അടച്ച് യാത്ര നിയന്ത്രിച്ചിട്ടുണ്ട്. ദേശീയപാത ബൈപാസിലൂടെ മാത്രമാണ് വാഹന ഗതാഗതം അനുവദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
