Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യത്യസ്തം; കോവിഡ് കാല...

വ്യത്യസ്തം; കോവിഡ് കാല ​െതരഞ്ഞെടുപ്പ്

text_fields
bookmark_border
വ്യത്യസ്തം; കോവിഡ് കാല ​െതരഞ്ഞെടുപ്പ്
cancel

കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് എ​ല്ലാം​കൊ​ണ്ടും വ്യ​ത്യ​സ്ത​മാ​ണ്. പ്ര​ചാ​ര​ണം ഓ​ൺ​ലൈ​നാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ലും ഫോ​ട്ടോ​യെ​ടു​പ്പ് മു​ത​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം, വോ​ട്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ക്ക​ൽ തു​ട​ങ്ങി എ​ല്ലാ​ത്തി​നും സ്ഥാ​നാ​ർ​ഥി മു​ൻ​പ​ന്തി​യി​ൽ വേ​ണം. സ്ഥാ​നാ​ർ​ഥി​ക്ക് ഒ​പ്പം​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘാ​ട​ക​രും ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ മു​ന്ന​ണി, പാ​ർ​ട്ടി വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും ആ​ദ്യ​പ​രി​ഗ​ണ​ന കോ​വി​ഡി​നാ​ണ് ന​ൽ​കു​ന്ന​ത്.

കോ​വി​ഡ്​ പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ. കോ​വി​ഡ്​ പി​ടി​ക്ക​രു​ത് എ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കോ​വി​ഡ് വ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് കൂ​ട്ടം കൂ​ടേ​ണ്ടി വ​രു​ക​യും സ​മ്പ​ർ​ക്കം വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ. ക​ഴി​വ​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും ഇ​ട​ക്കി​ടെ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​നും കൃ​ത്യ​മാ​യി മാ​സ്ക് ധ​രി​ക്കാ​നും പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശ​മു​ണ്ട്. കൂ​ടാ​തെ, ഹ​സ്ത​ദാ​നം ന​ൽ​കു​ക, കു​ട്ടി​ക​ളെ എ​ടു​ക്കു​ക, കു​ട്ടി​ക​ളെ ചും​ബി​ക്കു​ക തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളെ​ല്ലാം ആ​രോ​ഗ്യ​വ​കു​പ്പു​ത​ന്നെ നി​രോ​ധി​ച്ചി​ട്ടു​മു​ണ്ട്. നോ​ട്ടീ​സു​ക​ൾ കൂ​ടു​ത​ലാ​യി നേ​രി​ട്ട് ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കി പ​ക​രം ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ് തു​ട​ങ്ങി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

സ്ഥാ​നാ​ർ​ഥി​ക്കോ പ്ര​വ​ർ​ത്ത​ക​ർ​ക്കോ കോ​വി​ഡ് ബാ​ധി​ച്ചാ​ൽ അ​ത് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കും. 14 ദി​വ​സം മു​ത​ൽ രോ​ഗം മാ​റു​ന്ന​തു​വ​രെ ക്വാ​റ​ൻ​റീ​നി​ലി​രി​ക്കേ​ണ്ടി വ​രും. മാ​ത്ര​മ​ല്ല, പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​വും രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കും. അ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ത​ന്നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും പാ​ർ​ട്ടി​ക​ൾ ഭ​യ​ക്കു​ന്നു. അ​തി​നാ​ൽ പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നൊ​പ്പം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടു​കാ​രും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election campaignCovid periodPanchayat election 2020
Next Story