Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ​ന​യ​മാ​ട്ട് തോ​ണി...

പ​ന​യ​മാ​ട്ട് തോ​ണി സ​ർ​വി​സ് നി​ർ​ത്തി; സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രാ​ശ

text_fields
bookmark_border
Panayamat thoni service
cancel

ക​ട​ലു​ണ്ടി: പ​ന​യ​മാ​ട് ക​മ്യൂ​ണി​റ്റി റി​സ​ർ​വി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ഇ​ക്കോ, ടൂ​റി​സം തോ​ണി​ക​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ഞ്ചാ​രി​ക​ൾ​ക്ക് പു​ഴ​യി​ൽ ചു​റ്റി​സ​ഞ്ച​രി​ക്കാ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ റി​സ​ർ​വ് മേ​ഖ​ല​യി​ൽ സ​ർ​വി​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ശി​വ​ദാ​സ​നും സെ​ക്ര​ട്ട​റി പ്ര​വീ​ൺ കു​മാ​റും അ​റി​യി​ച്ചു.

സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നാ​യി മു​പ്പ​തോ​ളം ഹൗ​സ് ബോ​ട്ട് മാ​തൃ​ക​യി​ലു​ള്ള തോ​ണി​ക​ളാ​യി​രു​ന്നു ഇ​വി​ടെ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്. ക​ട​ലു​ണ്ടി റെ​യി​ൽ​വേ പാ​ല​ത്തി​നും പ​ടി​ഞ്ഞാ​റ് അ​ഴി​മു​ഖ​ത്തി​നും ഇ​ട​യി​ലാ​യി ചെ​റി​യ തു​രു​ത്തു​ക​ൾ​ക്കി​ട​യി​ലൂ​ടെ യാ​ത്ര ചെ​യ്യാ​നാ​ണ് സ​ഞ്ചാ​രി​ക​ൾ എ​ത്താ​റു​ള്ള​ത്. ഒ​രു മ​ണി​ക്കൂ​ർ യാ​ത്ര​ക്ക് 800 രൂ​പ​യാ​ണ് തോ​ണി വാ​ട​ക. ചു​റ്റി​സ​ഞ്ച​രി​ച്ച് ക​ര​യി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ഭ​ക്ഷ​ണ​ത്തി​നാ​യി ഒ​ട്ടേ​റെ ഹ​ട്ടു​ക​ളും ഇ​വി​ടെ റെ​ഡി. തോ​ണി സ​ർ​വി​സി​ന് അ​നു​മ​തി പു​തു​ക്കി​ന​ൽ​കേ​ണ്ട​ത് പോ​ർ​ട്ട് ഓ​ഫി​സ​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panayamat thoni service
News Summary - Panayamat thoni service stopped; Tourists are disappointed
Next Story