ലൈഫ് ഭവന പദ്ധതിക്ക് ഊന്നൽ നൽകി പനങ്ങാട് പഞ്ചായത്ത് ബജറ്റ്
text_fieldsബാലുശ്ശേരി: ലൈഫ് ഭവന പദ്ധതിക്കും കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവക്കും ഊന്നൽ നൽകി പനങ്ങാട് പഞ്ചായത്ത് ബജറ്റ്. 54.21 കോടി രൂപയുടെ വരവും 50.99 കോടിയുടെ ചെലവും 3.21 കോടി മിച്ചവും പ്രതീക്ഷിക്കുന്ന 2026-27 വർഷത്തെ ബജറ്റിന് പനങ്ങാട് പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകി. പ്രസിഡന്റ് വി.എം. കമലാക്ഷിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ഷൈനി രാഗേഷ് ബജറ്റ് അവതരിപ്പിച്ചു.
കൃഷി, മൃഗസംരക്ഷണം, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് 2.2 കോടി രൂപയും സാമൂഹ്യ സുരക്ഷ പെൻഷനുകൾക്ക് 8.91 കോടി രൂപയും ആശുപത്രികൾ, പാലിയേറ്റീവ് പരിചരണം എന്നിവക്കായി 58.5 ലക്ഷം രൂപയും ഭിന്നശേഷിക്കാർ, അഗതികൾ, ദാരിദ്രലഘൂകരണം എന്നിവക്ക് 9.21 കോടി രൂപയും വനിതാ ക്ഷേമത്തിന് 2.34 കോടി രൂപയും, പശ്ചാത്തല മേഖലക്ക് 3.66 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വീട് അറ്റകുറ്റപ്പണി, കുടിവെള്ള പദ്ധതികൾ, റോഡ്, ബിൽഡിങ് തുടങ്ങിയവയുടെ പൂർത്തീകരണത്തിനും ബഡ്സ് സ്കൂൾ സജ്ജമാക്കുന്നതിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

