Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPalerichevron_rightകാർ റോഡരികിൽ നിർത്തി...

കാർ റോഡരികിൽ നിർത്തി ഉറങ്ങിയത് പൊല്ലാപ്പായി

text_fields
bookmark_border
കാർ റോഡരികിൽ നിർത്തി ഉറങ്ങിയത് പൊല്ലാപ്പായി
cancel
camera_alt

ആ​ദി​ലി​ന്റെ കാ​റി​നു മു​ന്നി​ൽ ത​ടി​ച്ചുകൂ​ടി​യ​വ​ർ

പാ​ലേ​രി: ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മൂ​രി​കു​ത്തി​യി​ലെ ആ​ദി​ൽ രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് വ​രു​മ്പോ​ൾ ന​ല്ല ഉ​റ​ക്കം വ​ന്നു. ക​ടി​യ​ങ്ങാ​ട് 'ത​ണ​ൽ'​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ കാ​ർ നി​ർ​ത്തി അ​ൽ​പ​മൊ​ന്ന് മ​യ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ആ​ന കു​ത്തി​യാ​ൽ ഉ​ണ​രാ​ത്ത രീ​തി​യി​ലാ​ണ് ആ​ദി​ൽ ഉ​റ​ങ്ങി​യ​ത്.

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ ആ​ളെ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ മു​ട്ടി വി​ളി​ച്ചെ​ങ്കി​ലും അ​ന​ക്ക​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് പൊ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​ര​മ​റി​യി​ച്ചു. ന​ല്ല ഉ​റ​ക്ക​ത്തി​ൽ ആ​ദി​ൽ സീ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യും ചെ​യ്ത​തോ​ടെ എ​ന്തോ അ​പ​ക​ടം പി​ണ​ഞ്ഞ​താ​യി നാ​ട്ടു​കാ​ർ ക​രു​തി. രാ​വി​ലെ 11 ഓ​ടെ സ​ർ​വ​വി​ധ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ഫ​യ​ർ​ഫോ​ഴ്‌​സും പൊ​ലീ​സും സ്ഥ​ല​ത്ത് കു​തി​ച്ചെ​ത്തി. വി​വ​രം കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്ന​പ്പോ​ൾ നി​ര​വ​ധി പേ​ർ അ​വി​ടെ ത​ടി​ച്ചു​കൂ​ടി.

കാ​റി​ന്റെ വാ​തി​ൽ മു​റി​ക്കു​ന്ന​തി​നു മു​മ്പ് കാ​ർ നാ​ട്ടു​കാ​രും സേ​നാം​ഗ​ങ്ങ​ളും ശ​ക്ത​മാ​യി കു​ലു​ക്കി​യ​പ്പോ​ൾ ആ​ദി​ൽ ഉ​ണ​ർ​ന്നു. ചു​റ്റും കൂ​ടി​യ സ​ന്നാ​ഹം ക​ണ്ട​പ്പോ​ൾ അ​ദ്ദേ​ഹം ഞെ​ട്ടി​. സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞ് ആ​ദി​ലിന് വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​യി. എ​ന്നാ​ൽ നാ​ട്ടു​കാ​രും പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സു​മെ​ല്ലാം അ​യാ​ളെ ആ​ശ്വ​സി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car Driver
News Summary - The car was parked on the roadside and he fell asleep
Next Story