Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPalerichevron_rightപട്ടാണിപ്പാറയിൽ...

പട്ടാണിപ്പാറയിൽ സ്​റ്റീൽ ബോംബ്: വീണ്ടും പരിശോധന നടത്തി

text_fields
bookmark_border
steel bomb-pattanippara
cancel
camera_alt

പട്ടാണിപ്പാറയിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു

പാ​ലേ​രി: ക​ഴി​ഞ്ഞ​ദി​വ​സം പ​ട്ടാ​ണി​പ്പാ​റ ന​വീ​ന ഗ്ര​ന്ഥ​ശാ​ല​ക്ക് സ​മീ​പം സ്​​റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വി​ടെ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ബോം​ബു​ക​ൾ ക​ണ്ട​ത്. ഇ​വ ബോം​ബ് സ്ക്വാ​ഡ് എ​ത്തി നി​ർ​വീ​ര്യ​മാ​ക്കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പൊ​ലീ​സ് പ്ര​ദേ​ശ​ത്ത് തു​ട​ർ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

റൂ​റ​ൽ എ​സ്.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​അ​നൂ​പ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. പ്ര​ശോ​ഭ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ദാ​പു​ര​ത്തു​നി​ന്നെ​ത്തി​യ ബോം​ബ് സ്ക്വാ​ഡും ബാ​ലു​ശ്ശേ​രി​യി​ലെ ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​ട്ടാ​ണി​പ്പാ​റ, കൂ​വ്വ പൊ​യി​ൽ, പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ട് പ​രി​സ​രം, പ​ന്നി​ക്കോ​ട്ടൂ​ർ റോ​ഡ്, ച​ക്കി​ട്ട​പാ​റ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് നേ​രെ ബോം​ബാ​ക്ര​മ​ണം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steel bombpolice inspectionPattanipara
News Summary - Steel bomb at Pattanipara; police inspected again
Next Story