പാലേരിയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്
text_fieldsസ്ഫോടനം നടന്ന വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തുന്നു
പാലേരി: പാലേരിയിൽ പടക്ക നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാലേരി കരുവാൻകണ്ടി ജാനുവിന്റെ ആൾതാമസമില്ലാത്ത വീട്ടിൽ പടക്ക നിർമാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.
കടിയങ്ങാട് ഇടക്കോട്ടുമ്മൽ അനിൽകുമാറിനാണ് (48) പരിക്കേറ്റത്. ഉഗ്രശബ്ദം കേട്ട് നാട്ടുകാരും ബന്ധുക്കളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സാരമായി പരിക്കേറ്റ അനിൽകുമാറിനെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പേരാമ്പ്ര സബ് ഇൻസ്പെക്ടർ പി. സനദിന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
സംഭവ സ്ഥലത്തുനിന്നും പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്ന്, ചാക്കുകൾ, നൂൽ എന്നിവ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

